ഖത്തര്‍ വേള്‍ഡ് കപ്പ് ; ജര്‍മനി ടീമിനെ പ്രഖ്യാപിച്ചു

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനി 26 പേരടങ്ങുന്ന ഖത്തര്‍ വേള്‍ഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചു. 2014 ല്‍ ബ്രസീലില്‍ നടന്ന ഫൈനലില്‍ ഏക ഗോളിലൂടെ ജര്‍മനിയ്ക്ക് കപ്പ് നേടിക്കൊടുത്ത മാരിയോ ഗൊറ്റ്സെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

publive-image

ഗോള്‍ കീപ്പേഴ്സ് :

മാനുവല്‍ ന്യൂയര്‍ (ക്യാപ്റ്റന്‍/എഫ്സി ബയേണ്‍ മ്യൂണിക്ക്), മാര്‍ക്~ആന്‍ഡ്രെ ടെര്‍സ്റെറഗന്‍ (എഫ്സി ബാഴ്സലോണ), കെവിന്‍ ട്രാപ്പ് (ഐന്‍ട്രാഹ് ഫ്രാങ്ക്ഫര്‍ട്ട്).

പ്രതിരോധം:

അന്റോണിയോ റൂഡിഗര്‍ (റയല്‍ മാഡ്രിഡ്), നിക്ളാസ് സ്യുലെ (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), നിക്കോ ഷ്ലോട്ടര്‍ബെക്ക് (ബോറസ്), വെസ്ററ് ഹാം യുണൈറ്റഡ്), ഡേവിഡ് റൗം (ആര്‍ബി ലൈപ്സിഷ്), ക്രിസ്ററ്യാന്‍ ഗുണ്ടര്‍ (എസ്സി ൈ്രഫബര്‍ഗ്), ലൂക്കാസ് ക്ളോസ്ററര്‍മാന്‍ (ആര്‍ബി ലൈപ്സിഷ്), അര്‍മല്‍ ബെല്ല കൊട്ട്ചാപ്പ് (എഫ്സി സതാംപ്ടണ്‍), മത്തിയാസ് ഗിന്റര്‍ (എസ്സി ൈ്രഫബര്‍ഗ്).

മധ്യനിര / അക്രമണം:

ലിയോണ്‍ ഗോറെറ്റ്സ്ക (എഫ്സി ബയേണ്‍ മ്യൂണിക് ) ജോഷ്വ കിമ്മിച്ച് (എഫ്സി ബയേണ്‍ മ്യൂണിക്ക്), ഇല്‍കെ ഗുണ്ടോഗന്‍ (മാഞ്ചസ്ററര്‍ സിറ്റി), ജോനാസ് ഹോഫ്മാന്‍ (ബൊറൂസിയ മോണ്‍ഷെന്‍ഗ്ളാഡ്ബാഹ്), സെര്‍ജി ഗ്നാബ്രി (എഫ്സി ബയേണ്‍ മ്യൂണിക്ക്), ജമാല്‍ മുസിയാല (എഫ്സി ബയേണ്‍ മ്യൂണിക്ക്), തോമസ് മുള്ളര്‍ (എഫ്സി ബയേണ്‍ മ്യൂണിക്ക്), ബയേണ്‍ മുള്ളര്‍ (എഫ്സി). ബയേണ്‍ മ്യൂണിക്ക്), ജൂലിയാന്‍ ബ്രാന്‍ഡ് (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്).
കായി ഹാവേര്‍ട്സ് (ചെല്‍സി എഫ്സി), കരിം അഡെയെമി (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), യൂസൗഫ മൗക്കോക്കോ (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്), നിക്ളാസ് ഫുള്‍ക്രുഗ് (വെര്‍ഡര്‍ ബ്രെമെന്‍), മാരിയോ ഗോട്സെ (ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട്).

ഗ്രൂപ്പ് ഇ

നവംബര്‍ 23
ജര്‍മനി~ ജപ്പാന്‍, സ്പെയിന്‍~ കോസ്ററാറിക്ക
നവംബര്‍ 27
ജപ്പാന്‍~ കോസ്ററാറിക്ക, സ്പെയിന്‍ ~ജര്‍മനി
ഡിസംബര്‍ 1
ജപ്പാന്‍~ സ്പെയിന്‍, കോസ്ററാറിക്ക~ ജര്‍മനി

ഫുട്ബോളിന്റെ ഈറ്റില്ലമായ ജര്‍മനി എന്നും തിളങ്ങുമെങ്കിലും ഇടക്കാലത്ത് നിറംമങ്ങി, പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ടീമായി ലോകകപ്പിനെത്തുന്നത് മികച്ച ഫോമില്‍ത്തന്നെയാണ്. 2018 ലെ റഷ്യന്‍ ലോകകപ്പ് ജര്‍മനിക്ക് ഇപ്പോഴും പേടി സ്വപ്നമാണ്. പ്രാഥമിക റൗണ്ടില്‍ പുറത്തായ ജര്‍മനി ഈ ലോകകപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഖത്തറിലെത്തുന്നത്. മിന്നും താരങ്ങളായ ജോഷ്വ കിമ്മിഷ്, സെര്‍ജി ഗ്നാബ്രി, റൂഡിഗറുമടക്കം മികച്ച ഫോമിലാണ് ജര്‍മനി കരുത്ത് കാട്ടാനൊരുങ്ങുന്നത്. ജര്‍മനിയില്‍നിന്നുള്ള ബയേണ്‍ മ്യൂണിക് മുന്‍ പരിശീലകള്‍ ഹാന്‍സി ഫ്ളിക്കാണ് മാനേജര്‍.

ലോകറാങ്ക്~ 11
യുവേഫ റാങ്ക്~ 9
ലോക കിരീടങ്ങള്‍ നേടിയത് ~ 4 തവണ
ലോകകപ്പിലെ പങ്കാളിത്തം ~ 19

നാലു തവണ ലോകകിരീടം ഉയര്‍ത്തിയിട്ടുള്ള ജര്‍മനിയും 2010 ലെ കിരീട ജേതാക്കളായ സ്പെയിനും ഒരേ ഗ്രൂപ്പില്‍ പോരാടുന്ന പ്രത്യേകതയും ഇ ഗ്രൂപ്പിനുണ്ട്. 2014ല്‍ ജര്‍മനിയ്ക്ക് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ ജൊവാഹിം ലോവിന്‍റെ അഭാവത്തില്‍ ജര്‍മനി ഇറങ്ങുന്ന ഏറ്റവും പ്രധാന ടൂര്‍ണമെന്‍റാണിത്.

Advertisment