ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിനും,ഷോര്‍ട്ട് സ്റ്റേ വിസയ്ക്കുമായി എത്തുന്ന നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തുന്ന പുതിയ എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് സിസ്റ്റം 2023 മെയ് മാസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇയു കമ്മീഷന്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇ ടി ഐ എ എസ് സംവിധാനവും നവംബറോടെ നിലവില്‍ വരും.
/sathyam/media/post_attachments/yrtM4mwvzjOsPLEwmfM0.jpg)
ഇ യു ,ഷെങ്കന്‍ സോണുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിയമം വഴി കര്‍ശനമായ പരിശോധനകള്‍ നേരിടേണ്ടി വരുമെങ്കിലും,സുഗമവും,സുതാര്യവുമായ കൂടുതല്‍ അവസരങ്ങളും സഹായവും ഒരുക്കി നല്‍കും വിധമാണ് പുതിയ നിയമം ക്രമീകരിച്ചിരിക്കുന്നത്.
പുതിയ സംവിധാനം വിനോദസഞ്ചാരികളെയും ഇയു / ഷെങ്കന്‍ ഏരിയയിലേക്ക് ഹ്രസ്വ സന്ദര്‍ശനങ്ങള്‍ നടത്തുന്നവരെയും മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഇ യുഅതിര്‍ത്തികളില്‍ ഓട്ടോമേറ്റഡ് പാസ്‌പോര്‍ട്ട് സ്‌കാനിംഗ് സംവിധാനമാണ് ഇ ഇ എസിലൂടെ നിലവില്‍ വരുന്നത്.സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം 90 ഡേ നിയമവും ഇതോടെ കര്‍ശനമായി പാലിക്കപ്പെടേണ്ടി വരും. പുതിയ നിയമത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്സൈറ്റുകളില്‍ ലഭ്യമാകുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഓരോ അതിര്‍ത്തിയും കടക്കുന്ന വേളയില്‍, യൂറോപ്യന്‍ യൂണിയന്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ യാത്രാ രേഖകളും മറ്റും ബോര്‍ഡര്‍ അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.ഷെങ്കന്‍ പ്രദേശത്ത് ആളുകള്‍ എത്രത്തോളം കാലം താമസിച്ചുവെന്നും അവര്‍ 90 ഡേ നിയമ പരിധി കഴിഞ്ഞിട്ടുണ്ടോ എന്നും ഓട്ടോമേറ്റഡ് സിസ്റ്റത്തിലൂടെ മനസ്സിലാക്കാനാകും.
ഓട്ടോമേറ്റഡ് പാസ്‌പോര്‍ട്ട് ഗേറ്റുകളില്‍ പാസ്‌പോര്‍ട്ട് കാണിക്കാനുള്ള ഓപ്ഷന്‍ മാത്രമേയുള്ളൂവെന്നതിനാല്‍ നിലവില്‍ ഇയു /ഷെങ്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് പുതിയ ഓട്ടോമേറ്റഡ് പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. റെസിഡന്‍സി പെര്‍മിറ്റോ വിസയോ പാസ്‌പോര്‍ട്ട് ഗേറ്റുകളില്‍ കാണിക്കാനാവില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി യൂറോപ്പില്‍ താമസിക്കുന്ന വിദേശികളെ ഇ യുവിന്റെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ നിന്നൊഴിവാക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.ഇയു രാജ്യത്ത് താമസിക്കുന്ന നോണ്‍ ഇയു പൗരന്മാരോ വിസയുള്ള സെക്കന്റ് ഹോം ഉടമകളോ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. പുതിയ സംവിധാനത്തില്‍ ഇക്കൂട്ടര്‍ ഉള്‍പ്പെടുമെന്ന നിലയില്‍ വലിയ ആശങ്ക ഉയര്‍ന്നിരുന്നു.അതാണ് കമ്മീഷന്‍ സ്ഥിരീകരണത്തോടെ ഒഴിവാകുന്നത്.