ബ്രസല്‍സില്‍ പോലീസ് ഉദ്യോഗസ്ഥനെ ഇസ്ളാമിക് തീവ്രവാദി കൊലപ്പെടുത്തി

author-image
athira kk
New Update

ബ്രസല്‍സ് : ബ്രസല്‍സില്‍ ഇസ്ളാമിക് തീവ്രവാദി പോലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്തുകയും മറ്റൊരു ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ ശാന്തമാക്കുകയും അക്രമിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 7.15 ഓടെയാണ് ആക്രമണം നടന്നത്. കഴുത്തില്‍ കുത്തേറ്റാണ് ഓഫീസര്‍ മരിച്ചത്. അരയ്ക്കു കുത്തേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രസ്സല്‍സിലെ റെയില്‍വേസ്റേറഷന് സമീപത്ത് വച്ചാണ് പോലീസുകാരെ ആക്രമിത്. ഇയാള്‍ ഉച്ചത്തില്‍ അള്ളാഹു അക്ബര്‍ എന്ന് വിളിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥന് കഴുത്തില്‍ മാരകമായ കുത്തേറ്റപ്പോള്‍ മറ്റെയാളുടെ അരയ്ക്കാണ് കുത്തേറ്റത്.

Advertisment

publive-image

ഇത് ഭീകരാക്രമണമാകാനാണ് സാധ്യതയെന്നും പോലീസ് അന്വേഷിക്കുന്നതായി ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ നേരിടുന്ന അപകടസാധ്യതയാണ് ആക്രമണം കാണിക്കുന്നതെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും അവരുടെ ജീവന്‍ പണയപ്പെടുത്തുന്നു. ഡി ക്രൂ പറഞ്ഞു. ഇന്നത്തെ ദുരന്തം ഇത് ഒരിക്കല്‍ കൂടി തെളിയിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമിയെ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

2016 ലും 2018 ലും ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. കിഴക്കന്‍ നഗരമായ ലീജില്‍ 2018 ~ ല്‍ ബെല്‍ജിയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ഒരു വിദ്യാര്‍ത്ഥിയെയും വെടിവച്ചു കൊന്നിരുന്നു.

കൂടാതെ, 32 പേര്‍ കൊല്ലപ്പെടുകയും 340~ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2016 ലെ ബ്രസല്‍സ് ഭീകരാക്രമണത്തില്‍ കുറ്റാരോപിതരായവര്‍ക്കുള്ള വിചാരണ നടപടികള്‍ നടന്നുവരികയാണ്.

Advertisment