ഡബ്ലിന്‍ : അഴിമതിക്കേസില്‍പ്പെട്ട സ്ഥാപനത്തിന് ധനസഹായം വര്‍ധിപ്പിച്ച് നല്‍കിയ എച്ച് .എസ് .ഇയുടെ നടപടി വിവാദത്തില്‍. ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ രണ്ട് മാനേജര്‍മാര്‍ക്ക് കൈക്കൂലിയും മറ്റ് നിയമവിരുദ്ധ പാരിതോഷികങ്ങളും നല്‍കിയെന്ന് കണ്ടെത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഡബ്ലിന്‍ ആസ്ഥാനമായ ശസ്ത്രക്രിയാ സപ്ലൈസ് സ്ഥാപനമായ യൂറോസര്‍ജിക്കലിനാണ് ഇപ്പോഴും എച്ച്. എസ് ഇയുടെ വന്‍ തോതിലുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത്.2015ലായിരുന്നു വിവാദ സംഭവമുണ്ടായത്.
അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ഉടന്‍ പ്രശ്നത്തിലിടപെട്ട് ആരോപണ വിധേയരായ മാനേജര്‍മാരെ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എച്ച് എസ് ഇയുടെ ധനസഹായം നിര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു
എന്നാല്‍ അന്വേഷണങ്ങള്‍ അവസാനിക്കുന്നതിന് വളരെ മുമ്പുതന്നെ ഏതാണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ എച്ച് എസ് ഇ പേയ്‌മെന്റ് നിരോധനം പിന്‍വലിച്ചു. മാത്രമല്ല ധനസഹായം വര്‍ധിപ്പിച്ചു നല്‍കിയെന്നും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പ്രകാരം ലഭിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു.ആറ് മാസത്തിനുള്ളില്‍ യൂറോസര്‍ജിക്കലില്‍ നിന്നുള്ള എച്ച് എസ് ഇ 15% പര്‍ച്ചേസുകള്‍ അധികമായി നടത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്.
മാനേജര്‍ ഡേവിഡ് ബൈര്‍ണ്‍,മേധാവി ജെര്‍ റസ്സല്‍ എന്നിവരാണ് കൈക്കൂലി വിവാദത്തിലായത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ടതല്ലാത്ത നിയമവിരുദ്ധ നടപടികള്‍ തുടര്‍ന്നതിന്റെ പേരില്‍ ബേണിനെയും റസ്സലിനെയും സ്ഥാപനം പിന്നീട് പുറത്താക്കിയിരുന്നു.ഹോസ്പിറ്റലുമായി ബന്ധപ്പെട്ട കള്ളത്തരത്തിന്റെ പേരില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷയ്ക്കും വിധിച്ചിരുന്നു. സ്ഥാപനത്തിന്റെ രഹസ്യ വാണിജ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
എന്നാല്‍ കാരാര്‍ നിലനിന്നതിനാലാണ് യൂറോസര്‍ജിക്കലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് തുടരുന്നതെന്നാണ് എച്ച്എസ്ഇയുടെ വിശദീകരണം.സംഭവങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി സമിതിയില്‍ എച്ച് എസ് ഇയുടെ ചീഫ് പ്രൊക്യുര്‍മെന്റ് ഉദ്യോഗസ്ഥന്‍ ജോണ്‍ സ്വോര്‍ഡ്സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിലൊരു കുഴപ്പവും കണ്ടെത്താനായില്ല.യൂറോസര്‍ജിക്കലുമായി ബന്ധപ്പെട്ട് എച്ച്എസ്ഇ വിവിധ ആശുപത്രികളുടെ നാല് അവലോകനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തട്ടിപ്പിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും വിവരാവകാശ മറുപടി വെളിപ്പെടുത്തുന്നു.
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി ഡെലോയിറ്റിനെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എച്ച് എസ് ഇ നിയോഗിച്ചിരുന്നു. ഇത് പ്രഹസനമാണെന്ന് ഇആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു.ഒട്ടേറെ പരിമിതികള്‍ നേരിട്ടിരുന്നതായി ഡെലോയിറ്റ് അന്വേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.യൂറോസര്‍ജിക്കലും ആശുപത്രികളും തമ്മിലുള്ള കത്തിടപാടുകളും മറ്റുമാണ് പ്രധാനമായും അന്വേഷണത്തില്‍ പരിശോധിച്ചത്.അതില്‍ കുഴപ്പമൊന്നും കണ്ടെത്താനായില്ല.ആരോപണ വിധേയരായ കമ്പനിയുടെ എക്സിക്യൂട്ടീവുകളെയും ഡയറക്ടര്‍മാരെയും അഭിമുഖം നടത്താന്‍ മാത്രമേ ഡെലോയിറ്റിന് അനുമതി നല്‍കിയിരുന്നുള്ളൂ.അതും ഗുണം ചെയ്തില്ല.
ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് ഗാര്‍ഡ ഗാര്‍ഡ പ്രസ് ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. എന്നാല്‍ ഈ സംഭവുമായി ബന്ധപ്പെട്ട യാതോരു വിധ പ്രതികരണത്തിനും സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലോ എച്ച് എസ് ഇയോ ഇനിയും തയ്യാറായിട്ടില്ല.
എച്ച് എസ് ഇയുടെ ഈ നടപടി അതിശയകരമാണെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ ഐറിഷ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ഡെവിറ്റ് പറഞ്ഞു.എച്ച എസ് ഇയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് ഈ ഇടപാടുകളെന്നും ഇദ്ദേഹം പ്രതികരിച്ചു.