ബര്‍ലിന്‍: തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള "ബുര്‍ഗര്‍ഗെല്‍ഡ്" എന്ന് വിളിക്കപ്പെടുന്ന സാമൂഹ്യക്ഷേമ പദ്ധതിക്ക് ജര്‍മ്മന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അംഗീകാരം നല്‍കി.
/sathyam/media/post_attachments/uy0aOnl6ppN4jPyrKzVH.jpg)
ജര്‍മ്മനിയിലെ ഹാര്‍ട്സ് ഫിയര്‍ സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് പകരം കൂടുതല്‍ ആനുകൂല്യങ്ങള്‍ അടങ്ങിയ പുതിയ നിര്‍ദ്ദേശംള്‍സ് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതനുസരിച്ച് വൊക്കേഷണല്‍ യോഗ്യതാ സമയത്ത്, സ്വീകര്‍ത്താക്കള്‍ക്ക് പ്രതിമാസം മറ്റൊരു 150 യൂറോ അനുവദിക്കും, മറ്റ് പരിശീലന നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ 75 യൂറോ അധികമായി നല്‍കും.ജര്‍മ്മനിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം ലഘൂകരിക്കാനും ഈ നടപടി സഹായിക്കും.
എന്താണ് 'ഹാര്‍ട്ട്സ് ഫിയര്‍ ?
നിലവില്‍, ജോലി കണ്ടെത്താന്‍ കഴിയാത്ത അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത ആര്‍ക്കും ജര്‍മ്മനിയില്‍ അടിസ്ഥാന സാമൂഹിക സുരക്ഷ ലഭിക്കുന്നുണ്ട്. ഈ സംവിധാനം "ഹാര്‍ട്ട്സ് ഫിയര്‍" എന്നാണ് അറിയപ്പെടുന്നത്.വാടക, ഹീറ്റിംഗ്, വെള്ളം, പലചരക്ക് സാധനങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകള്‍ക്കാണ് പണം നല്‍കുന്നത്.ഈ ചെലവുകള്‍ വഹിക്കാന്‍ അനുവദിച്ച തുക പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ പണ്ടേ വാദിച്ചിരുന്നു.
ജര്‍മ്മനിയില്‍ ജീവിതച്ചെലവ് കുതിച്ചുയരുകയും പണപ്പെരുപ്പം അതിവേഗം വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍, സാമൂഹ്യക്ഷേമ പരിപാടിയില്‍ ക്രമീകരണങ്ങള്‍ തീരുമാനിക്കാനുള്ള അവസ്ഥയും വര്‍ദ്ധിച്ചു.
2023 ജനുവരിയില്‍ പുതിയ സംവിധാനം നിലവില്‍ വരും. ബുര്‍ഗര്‍ഗെല്‍ഡില്‍ എന്ത് മാറ്റമുണ്ടാകും ?
2023 മുതല്‍ സ്ററാന്‍ഡേര്‍ഡ് അലവന്‍സ് പ്രതിമാസം 449 യൂറോയില്‍ നിന്ന് 503 യൂറോയായി ഉയര്‍ത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു.
കുടുംബങ്ങള്‍ക്ക് അവരുടെ പ്രായപൂര്‍ത്തിയാകാത്ത ആശ്രിതര്‍ക്ക് കൂടുതല്‍ പണം ലഭിക്കും,14~17 വയസ് പ്രായമുള്ളവര്‍ക്ക് 420, യൂറോയും 6~13 വയസ് പ്രായമുള്ളവര്‍ക്ക് 348 യൂറോയും, അഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവര്‍ക്ക് 318 യൂറോയും ലഭിയ്ക്കും.
പദ്ധതികള്‍ അനുസരിച്ച്, ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് വര്‍ദ്ധിച്ച പരിശീലനത്തിലൂടെ സ്ഥിരമായ തൊഴിലിന് തയ്യാറെടുക്കുന്നതിന് പുതിയ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിന് കൂടുതല്‍ പിന്തുണ ലഭിക്കും.