സൂപ്പര്‍ മാര്‍ക്കറ്റ് ലിഡലിലെ അരി ഉല്‍പ്പന്നങ്ങളില്‍ വിഷമയം

author-image
athira kk
New Update

ബര്‍ലിന്‍: ലിഡല്‍ എന്ന ഡിസ്കൗണ്ടര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ചില അരി ഉല്‍പന്നങ്ങള്‍ മലിനീകരണം കാരണം തിരിച്ചുവിളിക്കുന്നു. നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള ബസ്മതി, ലോംഗ് ഗ്രെയിന്‍ അരി എന്നിവയെ ബാധിച്ചിട്ടുണ്ട്.
publive-image
"ഗോള്‍ഡന്‍ സണ്‍ ബസ്മതി റൈസ്, 1 കിലോ", "ഗോള്‍ഡന്‍ സണ്‍ ലോംഗ് ഗ്രെയിന്‍ പ്രീമിയം റൈസ് ഇന്‍ എ കുക്കിംഗ് ബാഗ്, 1 കിലോ" എന്നീ ഉല്‍പ്പന്നങ്ങള്‍ ഡച്ച് ഭക്ഷ്യ നിര്‍മ്മാതാക്കളായ വാന്‍ സില്‍വോള്‍ട്ട് റിജസ്ററ് ബിവി തിരിച്ചുവിളിക്കുന്നു. ഡിസ്കൗണ്ടര്‍ ലിഡ്ല്‍ വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ വര്‍ദ്ധിച്ച അഫ്ലാറ്റോക്സിന്‍ അളവ് കണ്ടെത്തിയതായി കമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു. വിവരങ്ങള്‍ അനുസരിച്ച്, അഫ്ലാറ്റോക്സിനുകള്‍ പൂപ്പല്‍ വിഷവസ്തുക്കളാണ്, ഇത് കഴിച്ചാല്‍ കരളിനും വൃക്കകള്‍ക്കും തകരാറുണ്ടാക്കാം.

Advertisment

ഫെഡറല്‍ ഓഫീസ് ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി പ്രകാരം, ഫെഡറല്‍ സംസ്ഥാനങ്ങളായ ബാഡന്‍~വുര്‍ട്ടെംബര്‍ഗ്, ബവേറിയ, ബെര്‍ലിന്‍, ഹെസ്സെ, ഷ്ലെസ്വിഗ്~ ഹോള്‍സ്ററീന്‍, ലോവര്‍ സാക്സണി, നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ, റൈന്‍ലാന്‍ഡ്~പാലറ്റിനേറ്റ്, സാക്സണി, സാക്സണി~അന്‍ഹാള്‍ട്ട് എന്നീ സംസ്ഥാനങ്ങളിലെയാണ്.

Advertisment