ഡാളസ്: കാറപകടത്തില്‍ ടെക്സാസിലെ ഓസ്റ്റിനില്‍ വെച്ച് മരണപ്പെട്ട ഡാളസ് കരോള്‍ട്ടണില്‍ താമസിക്കുന്ന പുനലൂര്‍ വെട്ടിത്തിട്ട കിഴക്കേതില്‍ ജോസഫ് വര്‍ഗീസ്,പത്തനംതിട്ട കൂടല്‍ ഷീല ഭവനില്‍ ഷീല ജോസഫ് ദമ്പതികളുടെ മകന്‍ യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫിന്റെ (35) സംസ്‌കാരം നാളെ (ശനിയാഴ്ച്ച).
/sathyam/media/post_attachments/LCtnFGOsvzglibSWJaNq.jpg)
ഡാളസിലെ സെന്റ്.മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ (2650 E Scyene Rd, Mesquite, TX 75181) വെച്ച് നാളെ രാവിലെ 9 മണിക്ക് സംസ്‌കാര ശുശ്രുഷ ഫിലിപ്പോസ് മാര്‍ സ്‌തേഫനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതും തുടര്‍ന്ന് 1.30 ന് സംസ്‌കാരം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019)..
ജെന്‍സി ജോസഫ് ഏക സഹോദരിയാണ്. ചടങ്ങുകള്‍ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.