ലണ്ടന്‍: ഇന്ത്യന്‍ ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന് ബര്‍മിങ്ഹാം സിറ്റി യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കും. സംഗീതത്തിലും കലാരംഗത്തും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം.
/sathyam/media/post_attachments/5OoIlf4NRysnfLcQzSpe.jpg)
യു.കെയിലെ വെസ്ററ് മിഡ്ലാന്‍ഡ്സ് കൗണ്ടി മേയറായ ആന്‍ഡി സ്ട്രീറ്റ് അടുത്തിടെ മുംബൈയില്‍ നടന്ന പരിപാടിയില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയിരുന്നു. ബി.സി.യു ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രഫസര്‍ ജൂലിയന്‍ ബീര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
2023ല്‍ നടക്കുന്ന ചടങ്ങിലാണ് ബി.സി.യുവിന്റെ ബഹുമതി സമ്മാനിക്കുക.