ഡബ്ലിന്‍ : ഉല്‍പ്പാദനച്ചെലവ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഹെയ്‌നെകെന്‍ കെഗ് ബിയറിന്റെ വില വര്‍ധിപ്പിക്കുന്നു. വില 9% വര്‍ധിക്കുമെന്നാണ് വിവരം.പൈന്റിന്റെ വില വാറ്റില്ലാതെ തന്നെ 17 ശതമാനം കൂടും. മൊത്തവ്യാപാര വിലകളില്‍ 9% വര്‍ധനവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഓണ്‍-ട്രേഡ് ഉപഭോക്താക്കള്‍ക്ക് കത്തെഴുതിക്കഴിഞ്ഞു.ഓര്‍ച്ചാര്‍ഡ് തീവ്‌സ്, കൂര്‍സ് ലൈറ്റ് എന്നിവയാണ് ഹെയ്നെകെന്‍ അയര്‍ലണ്ടിന്റെ മറ്റ് ബിയറുകള്‍.
/sathyam/media/post_attachments/Ys9vnSdRlXquVjVkJR3r.jpg)
എനര്‍ജി, പാക്കേജിംഗ്, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില ഗണ്യമായി കൂടിയിരുന്നു. ഉയര്‍ന്ന വിലയുടെ മുഴുവന്‍ ആഘാതവും ഐറിഷ് ബിസിനസിലേക്ക് വരില്ലെന്നാണ് കമ്പനിയുടെ വാദം.
അയര്‍ലണ്ടിലെ ബിസിനസുകള്‍ അസാധാരണമായ വെല്ലുവിളികള്‍ നേരിടുകയാണെന്ന് ഉപഭോക്താക്കള്‍ക്കുള്ള കത്തില്‍ കമ്പനി വിശദീകരിച്ചു. ഈ വ്യവസായവും അതില്‍ നിന്നും മുക്തമല്ല.വര്‍ധിച്ച പണപ്പെരുപ്പവും കൂടുന്ന ചെലവുകളും വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത് അതിനാല്‍ വില വര്‍നവ് തികച്ചും അനിവാര്യമാവുകയായിരുന്നു.
എന്നാല്‍ വില വര്‍ധനവിനെതിരെ പബ് ഉടമകള്‍ രംഗത്തുവന്നു.വിലക്കയറ്റം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിന്റനേഴ്‌സ് ഫെഡറേഷന്‍ ഓഫ് അയര്‍ലണ്ട് സിഇഒ പോള്‍ ക്ലാന്‍സിപറഞ്ഞു.ഇത് വില കൂട്ടാന്‍ പറ്റിയ സമയമല്ല.ഉപഭോക്താക്കള്‍ക്ക് മേല്‍ വലിയ ഭാരമാകും വരികയെന്നും ഇദ്ദേഹം വ്യക്തമാക്കി.ഹെനെക്കനില്‍ നിന്നുള്ള വിലവര്‍ദ്ധന ഉപഭോക്താക്കള്‍ക്ക് മേല്‍ വരുമെന്ന് അയര്‍ലണ്ട് റസ്റ്റോറന്റ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാന്‍ കമ്മിന്‍സ് പറഞ്ഞു.