New Update
ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്ററ് ചെയ്തതായി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു അറിയിച്ചു.
Advertisment
ഇയാള്‍ മാത്രമാണോ സ്ഫോടനത്തിനു പിന്നിലെന്നു വ്യക്തമല്ല. ആക്രമണത്തിന്റെ പ്രകോപനവും വെളിപ്പെടുത്തിയിട്ടില്ല.
സെന്‍ട്രല്‍ ഇസ്താംബൂളിലെ ഇസ്തിക്ലാല്‍ അവന്യൂവിലെ തിരക്കേറിയ തെരുവില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തില്‍ ആറു പേരാണ് മരിച്ചത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.