ഇസ്തംബുള്‍: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ സ്ഫോടനം. ആറു പേര്‍ മരിച്ചു. 53 പേര്‍ക്ക് പരിക്കേറ്റു. നാല് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
/sathyam/media/post_attachments/om6tiSPyUIAlpOCUJccX.jpg)
ഇസ്തിക്ലാല്‍ അവന്യൂവിലെ തിരക്കേറിയ സ്ഥലത്താണ് സ്ഫോടനമുണ്ടായത്. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടതും കടകളും റസ്ററാറന്റുകളും തിങ്ങിനിറഞ്ഞതുമായ പാതയാണ് ഇസ്തിക്ലാല്‍ അവന്യൂ.
അപകടകരമായ ആക്രമണമെന്നാണ് സ്ഫോടനത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചു.