കോട്ടയം: ശിശുദിനത്തോട് അനുബന്ധിച്ചു വ്യത്യസ്തമായ പരിപാടിയുമായി ഉഴവൂർ പഞ്ചായത്ത്. ഉഴവൂർ പഞ്ചായത്തിലെ കുട്ടികൾക്ക് ഒരു ദിവസം പ്രസിഡന്റ് യുമായി ചിലവഴിക്കാനും, പഞ്ചായത്തിലെ വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കാനും, പഞ്ചായത്ത് പ്രവർത്തനങ്ങളെ പറ്റി മനസ്സിലാക്കുവാനും ഉള്ള അവസരം എന്നാ രീതിയിൽ ആണ് പ്രോഗ്രാം ക്രമീകരിച്ചത്.
ശിശുദിനഘോഷങ്ങളുടെ ഭാഗമായാണ് കുട്ടികൾക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു അവസരം ഒരുക്കി മാതൃകയായത്. പഞ്ചായത്തിന് കീഴിൽ രണ്ടു ഹൈസ്കൂളുകൾ ആണ് ഉള്ളത് . ഉഴവൂർ ഒ എൽ എൽ ഹൈ സ്കൂൾ,മോനിപള്ളി ഹോളി ക്രോസ്സ് ഹൈസ്കൂൾ. ഇരുസ്കൂളിൽ നിന്നും ഓരോ ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് അവസരം നൽകിയത്. പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുവാൻ, ഉത്തരവാദിത്തമുള്ള പൗരന്മാരായി തീരുവാൻ ഈ ദിനത്തെ അനുഭവങ്ങൾ കുട്ടികൾക്ക് പ്രചോദനം ആകും എന്ന പ്രതീക്ഷയിൽ ആണ് ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിച്ചതെന്നു പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള സെക്രട്ടറി സുനിൽ എസ് എന്നിവർ ചേർന്നു കുട്ടികൾക്ക് പഞ്ചയത്തിന്റെ ദൈനദിന പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
വിവിധ അംഗൻവാടികളിൽ ശിശുദിനത്തോട് അനുബന്ധിച്ചു നടന്ന ആഘോഷങ്ങൾ, കൃഷിയുടെ പ്രാദേശിക സമിതി മീറ്റിംഗ്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ പാഡിയപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട മീറ്റിംഗ്, ഉഴവൂർ ഹോമിയോ ആശുപത്രിയുടെ എഛ് എം സി മീറ്റിംഗ്, കേരലോത്സവം സംബന്ധിച്ച മീറ്റിംഗ് തുടങ്ങിയ വിവിധ മീറ്റുങ്ങുകളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.
മരിയ ബിനു തെക്കേതൊട്ടപ്ലാക്കിൽ, എബിൻ ടി റോയ് തെനംകുഴിയിൽ, ബെലിന്റ ആൻ ബൈജു, ശ്രെയസ് സജി നീറാൻതൊട്ടിയിൽ എന്നിവരാണ് ഒരു ദിനംപഞ്ചായത്തിൽ ചിലവഴിക്കാൻ അവസരം ലഭിച്ചവർ. ഏറെ അനുഭവങ്ങൾ ലഭിച്ചതിലെ സന്തോഷം വിദ്യാർത്ഥികൾ പങ്കുവെച്ചു.