ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്തംബൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 46 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനം നടന്ന ഞായറാഴ്ച തന്നെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/post_attachments/1YSMLim0Ar4Xo1fZOsdG.jpg)
ബോംബ് വച്ചയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്ലു പറഞ്ഞു.
കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് സ്ഫോടനത്തിനു പിന്നിലെന്ന് സൊയ്ലു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വം ആരോപണം നിഷേധിച്ചു.
ആറു പേരാണ് സ്ഫോടനത്തില്‍ മരിച്ചത്. 81 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.