ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബുർദയുടെ കൈയ്യെഴുത്തുപ്രതിയുമായി ലീവ് ടു സ്മൈൽ വിദ്യാർത്ഥി

author-image
athira kk
New Update

കാസറകോട് : പത്തുഭാഗങ്ങളുള്ള പ്രവാചക പ്രകീർത്തനകാവ്യമായ ബുർദ ശരീഫ് 200 മണിക്കൂർ കൊണ്ട് കൈപ്പടയിൽ തയ്യാറാക്കി ലീവ് ടു സ്മൈൽ ബിരുദ വിദ്യാർഥി. മുഹമ്മദ് ആസഫാണ് (22) നബി കീർത്തനകാവ്യം അറബിക് കാലിഗ്രാഫിയിൽ എഴുതി തയ്യാറാക്കിയത്. എട്ട് പതിറ്റാണ്ടുമുമ്പ് ഇമാം ബുസൂരിയാണ് 160 വരികളുള്ള നബി കീർത്തനമായ ബുർദ ശരീഫ് രചിച്ചത്. ഏറെ ശ്രമകരമായ അറബിക് രൂപമാണ് കൈയെഴുത്തുപ്രതിയാക്കി രൂപാന്തരപ്പെടുത്തിയത്.

Advertisment

publive-image

മുളകൊണ്ടുള്ള പെൻ, ഐവറി കാർഡ്, ആർട്ട് പേപ്പർ എന്നിവ ഉപയോഗിച്ച് 16 മീറ്റർ നീളത്തിലാണ് അറബിക് കൈയെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത്. ദിവസവും അഞ്ച് മണിക്കൂർ വീതമെടുത്ത് 40 ദിവസം കൊണ്ടാണ് കൈയെഴുത്തുപ്രതി പൂർത്തിയാക്കിയത്. ലോക്ഡൗൺ കാലത്താണ് ആസഫ് കാലിഗ്രാഫി പരിശീലനം ആരംഭിച്ചത്. തുടർന്നാണ്, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നബീ പ്രകീർത്തനം തന്നെ കൈയെഴുത്തു പ്രതിയാക്കാൻ തീരുമാനിച്ചത്.

publive-image

ഇന്ത്യയിൽ ആദ്യമായാണ് ബുർദ ശരീഫിന്റെ നീളം കൂടിയ അറബിക് കൈയെഴു പ്രതി തയ്യാറാക്കി വ്യത്യസ്തനായി മുഹമ്മദ് ആസഫ്. നിലവിൽ ലീവ് ടു സ്മൈൽ ഡിജിറ്റൽ അക്കാദമിയിൽ ബി എ സൈക്കോളജി രണ്ടാം വർഷ ബിരുദ വിദ്യാത്ഥി കൂടിയുമാണ്.

Advertisment