റഷ്യ അധിനിവേശം നടത്തിയ 50% മേഖലയും തിരിച്ചുപിടിച്ചെന്ന് യുക്രെയ്ന്‍

author-image
athira kk
New Update

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ആകെ ഭൂഭാഗങ്ങളില്‍ പകുതിയും തിരിച്ചു പിടിച്ചതായി യുക്രെയ്ന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിക്കുന്നത്. കഴിഞ്ഞയാഴ്ച ഖേഴ്സണ്‍ നഗരത്തില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതായി റഷ്യയും സ്ഥിരീകരിച്ചിരുന്നു. യുക്രെയ്ന്റെ നിര്‍ണായക നേട്ടമായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

Advertisment

publive-image

ഖേഴ്സണില്‍നിന്ന് റഷ്യ പിന്മാറിയതിന് പിന്നാലെ യുൈ്രകന്‍ സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ദേശീയ പതാക ഉയര്‍ത്തി. പ്രസിഡന്റ് വോലോദിമിര്‍ സെന്‍സ്കി നഗരം സന്ദര്‍ശിച്ച് റൂട്ട് മാര്‍ച്ചും നടത്തി.

നേരത്തെ റഷ്യന്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോയിരുന്നു. തിരിച്ചെത്തിയ നാട്ടുകാര്‍ യുക്രെയ്ന്‍ പതാക വീശിയും പടക്കം പൊട്ടിച്ചും ആഘോഷം തുടരുകയാണ്.

സെപ്റ്റംബറില്‍ റഷ്യ ഏകപക്ഷീയമായി രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപിച്ച നാല് യുക്രെയ്ന്‍ പ്രദേശങ്ങളില്‍ ഒന്നാണ് ഖേഴ്സന്‍. മേഖല ഇപ്പോഴും രാജ്യത്തിന്റെ ഭാഗമാണെന്ന് റഷ്യ അവകാശപ്പെടുന്നുവെങ്കിലും സൈനിക പിന്‍മാറ്റം സ്ഥിരീകരിച്ചിരുന്നു.

Advertisment