ലുബ്ളിയാന: സ്ളോവേനിയയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെന്റര്‍ ലെഫ്റ്റ് പ്രതിനിധിയായ നടാഷ പിക് മുസ്കര്‍ ഇയാഴ്ച തന്നെ പ്രസിഡന്റായി അധികാരമേല്‍ക്കും.
/sathyam/media/post_attachments/gYvemv7fgnjNLcs4CM78.jpg)
അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന നടാഷ മുന്‍ വിദേശകാര്യ മന്ത്രി അന്‍സെ ലോഗറിനെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.
രണ്ടാഴ്ച മുമ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ കഴിയാതിരുന്നതിനാലാണ് കൂടുതല്‍ വോട്ട് നേടിയ രണ്ടു പേരെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്. ഇതില്‍ നടാഷയ്ക്ക് 54 ശതമാനം വോട്ട് ലഭിച്ചു.
യൂറോപ്യന്‍ യൂനിയനിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരു പ്രസിഡന്റിനെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്ന് സ്ളോവേനിയന്‍ ജനതയോട് നടാഷ പറഞ്ഞു.