ലണ്ടനിലേക്കുള്ള പറന്ന പാസഞ്ചര്‍ ജെറ്റ് നിര്‍ബന്ധിതമായി ജര്‍മ്മനിയില്‍ ഇറക്കി

author-image
athira kk
New Update

ബര്‍ലിന്‍: ലണ്ടനിലേക്കുള്ള യാത്രാമധ്യേ പാസഞ്ചര്‍ ജെറ്റ് നിര്‍ബന്ധിതമായി ജര്‍മ്മനിയില്‍ ഇറക്കി. പോളണ്ടില്‍ നിന്ന് ബ്രിട്ടനിലേക്ക് പോവുകയായിരുന്ന യാത്രാവിമാനത്തിന്റെ പൈലറ്റിന് ബോംബ് ഭീഷണി കാരണം പാഡര്‍ബോണില്‍ ഷെഡ്യൂള്‍ ചെയ്യാതെ ലാന്‍ഡിംഗ് നടത്തി. 200~ലധികം ആളുകളുമായി ഒരു ജെറ്റ് പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ പാഡെര്‍ബോണ്‍ ലിപ്പ്സ്ററഡ്റ്റ് ല്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായി,ബോംബ് ഭീഷണിയെക്കുറിച്ച് പോളിഷ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രഹസ്യവിവരം നല്‍കിയതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കാന്‍ നിര്‍ദ്ദേശിച്ചത്.

Advertisment

publive-image

എന്നാല്‍ ഹംഗേറിയന്‍ വിമാനക്കമ്പനിയായ വിസ് എയറിന്റെ എയര്‍ബസ് എ 321 വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെ ഉപയോഗിച്ച് വിമാനം മുഴുവന്‍ തിരച്ചില്‍ നടത്തി. ഫോണിലൂടെ ലഭിച്ച ഭീഷണിയുടെ കൂടുതല്‍ വിവരങ്ങള്‍ ആദ്യം ലഭ്യമായിരുന്നില്ല.199 യാത്രക്കാരെയും 7 ജീവനക്കാരെയും രാത്രി ഹോട്ടലുകളില്‍ താമസിപ്പിച്ചു.

Advertisment