ജനീവ: ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ ലോകജനസംഖ്യ 800 കോടി പിന്നിട്ടു. അടുത്ത വര്‍ഷം ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും യുഎന്‍ കണക്കാക്കുന്നു. നിലവില്‍ 140 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. മൂന്നിലുള്ള ചൈനയില്‍ ഇത് 144 കോടിയും.
/sathyam/media/post_attachments/cdGDcynIAuXNIvNue1Gn.jpg)
2030ല്‍ ലോക ജനസംഖ്യ 8.5 ബില്യണ്‍ ആവുമെന്നും 2050തോടെ ഇത് 900 കോടി കടക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയുടെ ഭൂരിഭാഗം വര്‍ധനയും ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, യുനൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്
ആരോഗ്യമേഖലയിലുണ്ടായ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുന്നതിനുള്ള അവസരമാണ് ഇതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ശിശുമരണ നിരക്ക് കുറയുകയും ചെയ്യുന്ന വിധം പുരോഗതി നേടി. ഭൂമിയെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.