വാഴ്സോ: യുൈ്രകന്‍~റഷ്യ സംഘര്‍ഷം തുടരുന്നതിനിടെ പോളണ്ട് അതിര്‍ത്തിക്കുള്ളില്‍ മിസൈല്‍ പതിച്ചത് ആശങ്ക വര്‍ധിക്കാന്‍ ഇടയാക്കി. മിസൈല്‍ സ്ഫോടനത്തില്‍ രണ്ടു പോളിഷ് പൗരന്‍മാര്‍ മരിക്കുകയും ചെയ്തു.
/sathyam/media/post_attachments/jVTtFmO13rPFWTfIFmig.jpg)
റഷ്യന്‍ നിര്‍മിത മിസൈലാണ് വീണതെന്ന് പോളിഷ് അധികൃതര്‍ ആദ്യം ആരോപിച്ചിരുന്നെങ്കിലും, റഷ്യ വിക്ഷേപിച്ച മിസൈലാകാനിടയില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായപ്രകടനം ഉടന്‍ തന്നെ വന്നത് സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കാനിടയാക്കുന്ന സാഹചര്യം ഒഴിവാക്കി. യുക്രെയ്ന്റെ മിസൈലാണ് പതിച്ചതെന്ന സൂചനകളും പിന്നീട് പുറത്തുവന്നു.
മിസൈല്‍ തങ്ങളുടേതല്ലെന്ന് റഷ്യയും പറഞ്ഞിരുന്നു. യുൈ്രകന്‍ ലക്ഷ്യമാക്കി വന്ന മിസൈല്‍ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ അബദ്ധത്തില്‍ പതിച്ചതാകാമെന്നായിരുന്നു ആദ്യ സംശയം. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലത്തുള്ള പോളിഷ് പ്രദേശത്താണ് ഇതു വീണത്.
സംഭവത്തെത്തുടര്‍ന്ന് നാറ്റോ സൈനിക സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ചിരുന്നു. മിസൈല്‍ റഷ്യയുടേതായാല്‍ യുഎസ് ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തില്‍ ഇടപെടാന്‍ സാധ്യത ഏറെയായിരുന്നു.