അയര്‍ലണ്ടിലെ ആശുപത്രികളില്‍ കുട്ടികള്‍ക്ക് പോലും യഥാസമയം ചികില്‍സ കിട്ടുന്നില്ല

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആശുപത്രികളില്‍ കുട്ടികള്‍ക്ക് പോലും യഥാസമയം ചികില്‍സ നല്‍കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ . വിവിധ തരം ചികിത്സകള്‍ക്കായി ആശുപത്രിയിലെത്തുന്ന 12 കുട്ടികളില്‍ ഒരാള്‍ വെയിറ്റിംഗ് ലിസ്റ്റിലാണെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ വെളിപ്പെടുത്തുന്നു.

Advertisment

publive-image

ഏകദേശം 98,000 കുട്ടികളാണ് ഇപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളതെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.റോബര്‍ട്ട് ലാന്‍ഡേഴ്‌സ് പറഞ്ഞു. ഇവരില്‍ നാലിലൊരാള്‍ ഒരു വര്‍ഷത്തിലേറെയായി ചികിത്സയ്ക്കായി കാത്തിരിക്കുന്നവരാണ്. ആശുപത്രികളിലെ കണ്‍സള്‍ട്ടന്റുമാരുടെ കുറവും ഇതും ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.ഇവരില്‍ 85,000ത്തോളം കുട്ടികള്‍ ഒ പിയില്‍ ഗുരുതരമായ രോഗവുമായി കണ്‍സള്‍ട്ടന്റുമാരെ കാത്തിരിക്കുന്നവരാണ്.

സ്‌കോളിയോസിസുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കായി 266 കുട്ടികള്‍ വെയിറ്റിംഗ് ലിസ്റ്റിലാണെന്ന ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രിയുടെ കണക്കുകളും ഇദ്ദേഹം ചൂണ്ടിക്കാട്ടി.9ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുള്ളതെന്ന് അസോസിയേഷന്‍ പറയുന്നു.

മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ 6,14,225 രോഗികളാണ് ഔട്ട് പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. സെപ്തംബറില്‍ ഇത് 6,25,673 ആയിരുന്നു.കിടപ്പുരോഗികളുടെ എണ്ണവും ഏറി.സെപ്തംബറില്‍ 79,363 ആയിരുന്നത് ഒക്ടോബറില്‍ 79,882 ആയി.കാന്‍സര്‍ പോലെയുള്ള ഗുരുതര രോഗം സംശയിക്കുന്ന 25,829 രോഗികളാണ് ജിഐ എന്‍ഡോസ്‌കോപ്പിയില്‍ അപ്പോയിന്റ്മെന്റിനായി കാത്തിരിക്കുന്നത്.

ഹോസ്പിറ്റലിലെ വെയ്റ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കുന്നതിന് ഫെബ്രുവരിയില്‍ പദ്ധതി ആരംഭിച്ചിരുന്നു.എന്നിരുന്നാലും ഈ വെയ്റ്റിംഗ് ലിസ്റ്റ് വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ പറയുന്നു.

വര്‍ഷാവസാനത്തോടെ വെയിറ്റിംഗ് ലിസ്റ്റുകള്‍ 18% കുറയ്ക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.എന്നാല്‍ വെയിറ്റിംഗ് ലിസ്റ്റുകളിലെ കുട്ടികളുടെ എണ്ണം ജനുവരി മുതല്‍ 1,660 (2%)ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Advertisment