3000 ഇന്ത്യന്‍ യുവാക്കള്‍ക്ക് വിസ നല്‍കാനുള്ള പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അംഗീകാരം

author-image
athira kk
New Update

ലണ്ടന്‍: ഇന്ത്യയില്‍നിന്നുള്ള മൂവായിരം യുവാക്കള്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വിസ പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് അംഗീകാരം നല്‍കി. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇത്രയും ബ്രിട്ടീഷ് യുവാക്കള്‍ക്ക് ഇന്ത്യയിലും വിസ അനുവദിക്കും.
publive-image

Advertisment

പതിനെട്ട് മുതല്‍ മുപ്പത് വരെ പ്രായമുള്ളവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച യു.കെ~ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ് പദ്ധതിക്കാണ് ഇപ്പോള്‍ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സുനാക് അംഗീകാരം നല്‍കിയത്.

അന്തിമ അംഗീകാരമായ സാഹചര്യത്തില്‍, അടുത്ത വര്‍ഷം തുടക്കം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.

Advertisment