കീവ്: യുക്രെയ്നില്‍നിന്ന് കടല്‍ മാര്‍ഗം ധാന്യവും വളവും കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി ഉണ്ടാക്കിയ യുദ്ധകാല കരാര്‍ നാലുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.
/sathyam/media/post_attachments/sRjQWsFtUmFZtttswmQE.jpg)
ശനിയാഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് 120 ദിവസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനം.
വിവിധ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തടയാനാണ് യു.എന്നിന്റെയും തുര്‍ക്കിയയുടെയും മധ്യസ്ഥതയില്‍ കയറ്റുമതി കരാര്‍ രൂപീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉല്‍പാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നില്‍നിന്ന് കയറ്റുമതി തടസ്സപ്പെടുന്നത് ലോകത്തിനാകെ വലിയ ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കും.
ജൂലൈയില്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം 11 ദശലക്ഷം ടണ്ണിലേറെ കാര്‍ഷിക ഉല്‍പന്നങ്ങളാണ് യുക്രെയ്നില്‍നിന്ന് കരിങ്കടലിലൂടെ കയറ്റിയയച്ചത്. അതേസമയം, ധാന്യം കയറ്റിയ കപ്പല്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് യുക്രെയ്ന്‍ ഇടക്കാലത്ത് കയറ്റുമതി മരവിപ്പിച്ചിരുന്നു.