ലണ്ടന്‍: ഈ വര്‍ഷത്തിന്റെ വാക്കായി കേംബ്രിഡ്ജ് സര്‍വകലാശാല തെരഞ്ഞെടുത്തത് 'ഹോമര്‍' എന്ന വാക്ക്. 2002 മേയ് ആദ്യവാരം മാത്രം 75,000 പേര്‍ ഈ വാക്ക് സെര്‍ച്ച് ചെയ്തു.
/sathyam/media/post_attachments/IqMeZIMniVT8hmeTU4o7.jpg)
ഗ്രീക്ക് ഇതിഹാസകാരനായ ഹോമര്‍ അല്ല ഈ ഹോമര്‍. ബേസ്ബോളിലെ 'ഹോം റണ്‍' എന്നതിന്റെ അനൗപചാരിക അമേരിക്കന്‍ ഇംഗ്ളീഷ് പ്രയോഗം എന്ന നിലയിലാണ് കേംബ്രിഡ്ജ് ഇതു തെരഞ്ഞെടുത്തിരിക്കുന്നത്.
അമേരിക്കയ്ക്കു പുറത്തേക്ക് പരിചമില്ലാത്ത പ്രയോഗമായിരുന്നു ഇത്. അപരിചിതമായ ഇംഗ്ളീഷ് പദം ഊഹിക്കാന്‍ കഴിയുന്നില്ലെന്ന് അമേരിക്കക്കാരല്ലാത്തവര്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെടുകയും അതിന്റെ അര്‍ഥം തിരയാന്‍ നിഘണ്ടു നോക്കുകയും ചെയ്തതോടെയാണ് വാക്ക് വൈറലായത്.