ജീവിതച്ചെലവില്‍ താങ്ങാകാന്‍ സഹായം തുടരുമെന്ന് സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളുടെ പശ്ചാത്തലത്തില്‍ സഹായ പദ്ധതികള്‍ തുടരുമെന്ന് സൂചന നല്‍കി സര്‍ക്കാര്‍. ഒറ്റത്തവണയായി നല്‍കുന്ന നാല് സഹായ പദ്ധതികള്‍ ഈയാഴ്ച നല്‍കുമെന്നും പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മക് ഗ്രാത് സ്ഥിരീകരിച്ചു. എന്നിരുന്നാലും ഭാവിയില്‍ സര്‍ക്കാരിന്റെ ധന നയം എന്താകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.ഇപ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ടിനെ ലഘൂകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

ജീവിതച്ചെലവുകളെ നേരിടുന്നതിന് നാല് അലവന്‍സുകള്‍ ഒന്നിച്ച് ഒറ്റത്തവണയായി നല്‍കുന്നതാണ് പദ്ധതി. 400 യൂറോയുടെ ഫ്യുവല്‍ അലവന്‍സ്,വര്‍ക്കിംഗ് ഫാമിലി പേമെന്റ് ലഭിക്കുന്നവര്‍ക്ക് 500 യൂറോ കോസ്റ്റ് ഓഫ് ലിവിംഗ് പേമെന്റ്, 500 യൂറോയുടെ ഡിസെബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റ്, ലിവിംഗ് എലോണ്‍ അലവന്‍സ് ലഭിക്കുന്നവര്‍ക്ക് 200 യൂറോ എന്നിങ്ങനെയാണ് ഒറ്റത്തവണയായി ലഭിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.വര്‍ധിക്കുന്ന ജീവിതച്ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പേയ്‌മെന്റുകള്‍ ആളുകളെ സഹായിക്കുമെന്ന് മന്ത്രി മഗ്രാത്ത് പറഞ്ഞു.

Advertisment