ഡബ്ലിന്‍ : അയര്‍ലണ്ട് ക്രിക്കറ്റിന് കരുത്തു പകരുന്നതിന് ഡബ്ലിനിലെ അബോട്ട്‌സ്ടൗണില്‍ സ്ഥിരം ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്ഥിരം സ്റ്റേഡിയമില്ലാത്തതിനാല്‍ ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ഡെറി എന്നിവിടങ്ങളിലെ ക്ലബ് ഗ്രൗണ്ടുകളിലാണ് അയര്‍ലണ്ടിന്റെ പുരുഷ-വനിതാ ടീമുകള്‍ അവരുടെ ഹോം മാച്ചുകള്‍ കളിക്കുന്നത്.
/sathyam/media/post_attachments/xHmVJ0vf3ktJKrbUlGhw.jpg)
2030ലെ ടി20 ലോകകപ്പിന് മുമ്പ് സ്റ്റേഡിയം സജ്ജമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അയര്‍ലണ്ടും ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്റും സംയുക്തമായാണ് ഈ മല്‍സരത്തിന് ആതിഥേയത്വമേകുന്നത്.എനന്ിരുന്നാലും സ്റ്റേഡിയത്തിന്റെ ശേഷി സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ജൂണില്‍ ഡബ്ലിനിലെ മലാഹൈഡ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് രണ്ട് ടി20 മത്സരങ്ങള്‍ നടത്തിയത്.പതിനായിരത്തിലധികം ക്രിക്കറ്റ് ആരാധകരാണ് ഇന്ത്യയും അയര്‍ലണ്ടുമായുള്ള ഏറ്റമുട്ടല്‍ കാണാനെത്തിയത്.അയര്‍ലണ്ടിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. ക്രിക്കറ്റ് അയര്‍ലണ്ടിന്റെ ഉന്നത നിലയിലുള്ള പരിശീലന കേന്ദ്രം ഫിംഗല്‍ കാസില്‍നോക്കിലെ അബോട്ട്ടൗണില്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്.