അയര്‍ലണ്ടിന് സാമ്പത്തികമാന്ദ്യം പ്രശ്നമാകില്ലെന്ന് ലിയോ വരദ്കര്‍

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിന് സാമ്പത്തികമാന്ദ്യം പ്രശ്നമാകില്ലെന്ന പ്രതീക്ഷ പങ്കുവെച്ച് അയര്‍ലണ്ടിന്റെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. യുകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായത് നിരാശാജനകമാണെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

യുകെ സാമ്പത്തിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും അയര്‍ലണ്ടിനെ അത് ബാധിക്കില്ലെന്നാണ് കരുതുന്നത്. മാത്രമല്ല നേരിയ വളര്‍ച്ച കൈവരിക്കുമെന്നും അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയായി അടുത്ത മാസം 17 ന് ചുമതലയേല്‍ക്കുന്ന ഇന്ത്യന്‍ വംശജന്‍ കൂടിയായ ലിയോ വരദ്കര്‍ പറഞ്ഞു.

‘ബ്രക്‌സിറ്റും ഉക്രൈയ്‌നിലെ യുദ്ധവും മുന്‍ പ്രധാനമന്ത്രി പിന്തുടര്‍ന്ന ചില നയങ്ങളുമടക്കം യുകെയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്.യുകെ യിലെ ഈ പ്രശ്നങ്ങള്‍ അയര്‍ലണ്ടിനെ കൂടി സാമ്പത്തിക മാന്ദ്യത്തിലേക്ക് വലിച്ചിഴക്കുമെന്ന് വിശ്വസിക്കുന്നില്ല. സാമ്പത്തിക മേഖലയിലും തൊഴിലവസരങ്ങളിലും വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് കഴിയും.ഏതാനും വര്‍ഷങ്ങളായി യുകെയില്‍ നിന്നും സ്വയം വേറിട്ടുനില്‍ക്കുകയാണ് അയര്‍ലണ്ട്’ -വരദ്കര്‍ വ്യക്തമാക്കി.

മീഹോള്‍ മാര്‍ട്ടിന്‍

എന്നിരുന്നാലും, യുകെയിലെ സാമ്പത്തികപ്രശ്നങ്ങളില്‍ നേരിയ ആശങ്കയിലാണ് പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ ഇതു സംബന്ധന്ധിച്ച പ്രതികരണം വ്യക്തമാക്കുന്നു. യു കെ അയര്‍ലണ്ടിന്റെ പ്രധാനപ്പെട്ട വിപണിയാണെന്ന് അയര്‍ലണ്ടിന്റെ നിലവിലുള്ള പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഓര്‍മ്മിപ്പിച്ചു.ആഗോള സാമ്പത്തിക വ്യവസ്ഥയാകെ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്.അതിനിടയിലാണ് നിരവധി ഐറിഷ് എസ് എം ഇകള്‍ അവരുടെ കയറ്റുമതി ഇടപാടുകള്‍ നടത്തേണ്ടതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടാം ക്വര്‍ട്ടറിലും യൂറോ സോണ്‍ ശരാശരിയെ മറികടന്നിരിക്കുന്നു. – എന്നാല്‍ രാജ്യം ഇപ്പോഴും അയല്‍രാജ്യങ്ങളെപ്പോലെ അതേ ജീവിതച്ചെലവും ഊര്‍ജ്ജ പ്രതിസന്ധിയും നേരിടുകയാണ്.

സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത് പ്രകാരം ഐറിഷ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ ക്വര്‍ട്ടറില്‍ 1.8% വര്‍ദ്ധിച്ചു,എങ്കിലും ഉയര്‍ന്ന ഉപഭോക്തൃ, ബിസിനസ്സ് ചെലവുകള്‍ കാരണം, ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയ 6.3% വളര്‍ച്ചയില്‍ നിന്ന് ഗണ്യമായ കുറവാണിത്.യൂറോ സോണിന്റെ ആകെ വളര്‍ച്ച 0.8% മാത്രമായി ചുരുങ്ങിയപ്പോഴാണ് ഒരു ശതമാനം ശരാശരി വളര്‍ച്ച അയര്‍ലണ്ടിന് ഉണ്ടായത്.

Advertisment