മെലോഡിയ 2022 കരോള്‍ സന്ധ്യ കോര്‍ക്കില്‍ നവം. 26 ന്

author-image
athira kk
New Update

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍, ക്രിസ്മസ് രാവുകളെ വരവേല്‍ക്കാനായി എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ, മെലോഡിയ~22 നവംബര്‍ 26~ന് കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ (T12 PN2X) നടക്കും. ഗാനസന്ധ്യയില്‍ അയര്‍ലന്‍ണ്ടിലെ വിവിധ ൈ്രകസ്തവ ദേവാലയങ്ങളില്‍ നിന്നും പ്രൊഫഷണല്‍ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുക്കും. കൂടാതെ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആളുകള്‍ ഈ ഗാനസന്ധ്യയില്‍ സംബന്ധിക്കും.

Advertisment

publive-image

ലോകമെമ്പാടുമുള്ള ൈ്രകസ്തവര്‍ പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍, മെലോഡിയ~2022 പരിപാടിയില്‍ സംബന്ധിക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

വിവരങ്ങള്‍ക്ക്:

ഫാ. മാത്യു കെ മാത്യു 0894644087
ബിജു മാത്യു, 0872953260

Advertisment