ഡബ്ലിന്‍ : രാജ്യത്തെ മൂന്നു കൗണ്ടികളില്‍ ഇന്ന് പെരുമഴയും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ഇതു കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍. വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നീ കൗണ്ടികളില്‍ മഴയും കാറ്റും മുന്‍നിര്‍ത്തി രാവിലെ ഏഴുമണി മുതല്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.ഉച്ചകഴിയും വരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.
/sathyam/media/post_attachments/92jgXpoLr7LgtKYCcrVH.jpg)
ചിലയിടങ്ങളില്‍ തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.രാവിലെ മൂന്നു മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന യെല്ലോ അലേര്‍ട്ട് നാളെ രാത്രി 8 മണി വരെ പ്രാബല്യത്തിലുണ്ടാകും.
നാളെ രാവിലെ മുതല്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും.ശക്തമായ തെക്കുകിഴക്കന്‍ കാറ്റും കാലാവസ്ഥയെ സങ്കീര്‍ണ്ണമാക്കും.മഴ വ്യാപകമാകുന്നതോടെ മിക്കയിടങ്ങളിലും വെള്ളപ്പൊക്കവുമുണ്ടായേക്കും.
ശക്തമായ മഴ സാധ്യതയെ മുന്‍നിര്‍ത്തി നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ അര്‍ധരാത്രി വരെയാണ് മുന്നറിയിപ്പിന് സാധുതയുള്ളത്.കനത്ത മഴ മൂലം വാഹന യാത്ര തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു കെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.