ഡബ്ലിന്‍ : രാജ്യത്തെ മോര്‍ട് ഗേജുടമകളുടെ തിരിച്ചടവ് കഴിഞ്ഞ രണ്ടു വര്‍ഷമായി വര്‍ധനവിന്റെ പാതയിലാണെന്ന് ബാങ്കിംഗ് ആന്റ് പേമെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ പുതിയ ഗവേഷണം പറയുന്നു.ഇ സി ബി പലിശ നിരക്കുയര്‍ത്തിയതിന്റെ ഭാരം രാജ്യത്തെ മോര്‍ട്ട്ഗേജുടമകളിലേയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ തിരിച്ചടവു തുകയുടെ തോത് വര്‍ധിച്ചിരുന്നു.
/sathyam/media/post_attachments/wbKF7BNlifdXchKJmcq9.jpg)
ആദ്യ തവണ വീടു വാങ്ങുന്നവര്‍ക്ക് ശരാശരി മോര്‍ട്ട്ഗേജ് തിരിച്ചടവ് പ്രതിമാസം 110യൂറോയും വാടക വീടുകള്‍ മാറുന്നവര്‍ക്ക് 150യൂറോയും വര്‍ധിച്ചതായി ഫസ്റ്റ് ടൈം വാങ്ങലുകാര്‍ക്ക് പ്രതിമാസത്തെ മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ 110 യൂറോയുടെ വര്‍ധനവുണ്ടായതായി ഗവേഷണം വെളിപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുമുമ്പ് ജൂണ്‍ അവസാനം തന്നെ പ്രതിമാസ മോര്‍ട്ട്ഗേജ് തിരിച്ചടവ് തോത് 12 ശതമാനം വര്‍ധിച്ചിരുന്നുവെന്ന്് ഗവേഷണം വെളിപ്പെടുത്തുന്നു.അതിനുശേഷമാണ് ഇ സി ബിയുടെ വായ്പാ നിരക്ക് രണ്ടു ശതമാനമായി ഉയര്‍ത്തിയത്. അടുത്ത മാസം മുതല്‍ നിരക്കില്‍ അര ശതമാനത്തിന്റെ വര്‍ധന കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ നിരക്ക് വര്‍ധന കൂടി മോര്‍ട്ഗേജുകള്‍ക്ക് മേല്‍ വരുന്നതോടെ തിരിച്ചടവ് കനക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
എ ഐ ബിയും ബാങ്ക് ഓഫ് അയര്‍ലണ്ടും കഴിഞ്ഞ മാസം നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.പുതിയ ഫിക്‌സഡ്-റേറ്റ് വായ്പാ നിരക്കുകളാണ് കൂട്ടിയത്.
മോര്‍ട് ഗേജുകാരില്‍ പകുതിയും ആദ്യമായി വീടു വാങ്ങുന്നവര്‍
ഈ വര്‍ഷത്തെ ആദ്യത്തെ ആറ് മാസങ്ങളില്‍ പുതിയ മോര്‍ട്ട്ഗേജുടമകളെടുത്തവരില്‍ പകുതിയും ആദ്യമായി വീടുകള്‍ വാങ്ങുന്നവരാണെന്ന് സി എസ് ഒ വെളിപ്പെടുത്തുന്നു.2020 ജനുവരിക്കും 2022 ജൂണിനുമിടയില്‍, ആദ്യ തവണ വായ്പയെടുക്കുന്നവരില്‍ അഞ്ചില്‍ ഒരാളും വീടുകള്‍ മാറുന്നവരില്‍ അഞ്ചില്‍ രണ്ട് പേരും സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്ഗേജ് നിയമങ്ങള്‍ പ്രകാരം അവര്‍ക്കാവുന്നതിലും കുറവ് തുകയേ വായ്പയെടുത്തിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ വീടുകളുടെ വില 10.8 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെപ്തംബര്‍ വരെയുള്ള 12 മാസങ്ങളില്‍ ഡബ്ലിനില്‍ വില 9.4 ശതമാനം വര്‍ധിച്ചപ്പോള്‍ രാജ്യത്തെ മറ്റിടങ്ങളില്‍ 11.9 ശതമാനം ഉയര്‍ന്നതായി സി എസ് ഒ പറയുന്നു.