അത് ലോണ്‍ : തിരക്കും ഗതാഗതക്കുരുക്കും മൂലമുള്ള അയര്‍ലണ്ടിലെ മോശം റയില്‍ സര്‍വ്വീസിനെ വിശദീകരിക്കാന്‍ ഇന്ത്യന്‍ റയില്‍വേ സ്റ്റേഷനുകളെ ചൂണ്ടിക്കാട്ടി ഡെനിസ് നോട്ടന്‍ ടി ഡി. ഗതാഗത മന്ത്രി എയ്മണ്‍ റയാന്‍ ഗോള്‍വേ മേഖലയെ അവഗണിക്കുന്നതിനെ അക്കമിട്ട് നിരത്തുന്നതിനിടയിലാണ് ടി ഡി ഇന്ത്യന്‍ ട്രയിനുകളിലെ തിരക്കിനെ പരാമര്‍ശിച്ചത്.അത്‌ലോണില്‍ നിന്നും ബല്ലിനാസ്ലോയില്‍ നിന്നും ഗോള്‍വേ സിറ്റിയിലേക്കുള്ള റെയില്‍ സര്‍വീസ് ഇന്ത്യയിലേതിന് സമാനമാണെന്ന് ടി ഡി പറഞ്ഞു.
/sathyam/media/post_attachments/5oF5ltDZhw3L4b01BKLj.jpg)
ഗോള്‍വേ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. എന്നിട്ടും ഐറിഷ് റെയില്‍ ഈയിടെ പ്രഖ്യാപിച്ച റെയില്‍ സര്‍വ്വീസ് വിപുലീകരണത്തില്‍ ഗോള്‍വേ -അത്‌ലോണ്‍ പാതയെ പൂര്‍ണമായും അവഗണിച്ചതായി ടി ഡി പറഞ്ഞു.
ഗോള്‍വേയ്ക്കും പടിഞ്ഞാറന്‍ അയര്‍ലണ്ടിനും പുതിയ ട്രയിനുകളുടെ ന്യായമായ വിഹിതം നേടേണ്ടതുണ്ട്. അത്‌ലോണിനും ഗോള്‍വേയ്ക്കും ഇടയിലുള്ള രാവിലെയും വൈകുന്നേരവും ഉള്ള സര്‍വീസുകള്‍ മെച്ചപ്പെടുത്തണമെന്നും ഡെനിസ് നോട്ടന്‍ ചൂണ്ടിക്കാട്ടി.
ഗോള്‍വേ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലീമെറിക് എന്നിവിടങ്ങളില്‍ വന്‍ നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.സിയാന്റെ സ്റ്റേഷന്‍ വികസിപ്പിക്കുമെന്നും ഇരട്ടപ്പാതകളാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏഥന്റി അത്‌ലോണ്‍ എന്നിവിടങ്ങളില്‍ നിന്ന് ഗോള്‍വേയിലേക്കുള്ള യാത്ര ശാപമാണെന്നും മന്ത്രി സമ്മതിച്ചു.