ഡബ്ലിന്‍ : ഭവനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ദേശീയ പദ്ധതിയുമായി ബന്ധപ്പെട്ട് അയര്‍ലണ്ട് സര്‍ക്കാരില്‍ നിന്നും ഭിന്ന സ്വരം. ഉപപ്രധാനമന്ത്രിയും ഭവനമന്ത്രിയുമാണ് വേറിട്ട നിലയില്‍ അഭിപ്രായ പ്രകടനം നടത്തിയത്. പ്രധാനമന്ത്രിയും ഭവനമന്ത്രിയുടെ സ്വരത്തിലാണ് സംസാരിച്ചത്.
/sathyam/media/post_attachments/MhP0Qv2V1ZW9LUdDyj7K.jpg)
ഭവന പദ്ധതിയുടെ അടുത്ത വര്‍ഷത്തെ ലക്ഷ്യം അപകടത്തിലാണെന്നായിരുന്നു ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞത്.ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയില്‍ 2023ല്‍ 30,000ത്തിലധികം വീടുകള്‍ വിതരണം ചെയ്യുന്നത് വെല്ലുവിളിയാകുമെന്നും വരദ്കര്‍ പറഞ്ഞു.എന്നാല്‍ അതിനെ തള്ളിക്കളയുന്ന നിലയിലായിരുന്നു ഭവനമന്ത്രി ഡാരാഗ് ഒ ബ്രിയന്റെ പ്രതികരണം. വെല്ലുവിളികളേറെയുണ്ടെങ്കിലും സര്‍ക്കാര്‍ ലക്ഷ്യം നേടുമെന്ന് മന്ത്രി വ്യക്തമാക്കി.അതിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
അയര്‍ലണ്ടിലെ ഏറ്റവും വലിയ അഫോര്‍ഡബിള്‍ ഭവന പദ്ധതിയായ ഡണ്‍ലേരി ഷാംഗനാഗിന്റെ ഔദ്യോഗിക സോഡ് ടേണിംഗില്‍ സംസാരിക്കവേയാണ് ഭവന മന്ത്രി ഉപപ്രധാനമന്ത്രിയെ ‘തള്ളി’യത്.ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 24,600 പുതിയ വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.ഉക്രൈയ്‌നും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുള്‍പ്പടെ ഒട്ടേറെ വെല്ലുവിളികളുണ്ട്.എന്നിരുന്നാലും സര്‍ക്കാര്‍ ഭവനപദ്ധതി ലക്ഷ്യം നേടുമെന്നും മന്ത്രി പറഞ്ഞു.ഗവണ്‍മെന്റിന്റെ ഭവന പദ്ധതി ലക്ഷ്യം നേടുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറഞ്ഞു.