ഡബ്ലിന്‍: ബ്ലാക്ക് ഫ്രൈഡേ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡയുടെ മുന്നറിയിപ്പ്. ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ തിങ്കള്‍ ദിവസങ്ങളില്‍ സൈബര്‍ ക്രിമിനലുകളുടെ തട്ടിപ്പില്‍ അകപ്പെടരുതെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിക്കുന്നു.ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയില്‍ ഷോപ്പിംഗിനത്തില്‍ 26 മില്യണ്‍ യൂറോ ചെലവഴിക്കുമെന്ന് പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഡയുടെ ജാഗ്രതാ നിര്‍ദ്ദേശമുണ്ടായത്.കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ 45 മില്യണ്‍ യൂറോ കള്ളന്മാര്‍ മോഷ്ടിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് പാട്രിക് ലോര്‍ഡന്‍ പറഞ്ഞു.ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ തിങ്കള്‍ മുതല്‍ ക്രിസ്മസ് വരെയുള്ള നാളുകളില്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം.വ്യാജ വെബ്‌സൈറ്റുകള്‍ സ്ഥാപിച്ച് നിരവധി ക്രിമിനലുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. ഉല്‍പ്പന്നം ഡെലിവര്‍ ചെയ്യുമെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ കാണുന്നവര്‍ക്ക് പണം കൈമാറരുതെന്ന് ലോര്‍ഡന്‍ പറഞ്ഞു.തട്ടിപ്പിനിരയായതായി സംശയിച്ചാല്‍ ഗാര്‍ഡയുമായും ബാങ്കുമായും ബന്ധപ്പെടണമെന്ന് ലോര്‍ഡന്‍ നിര്‍ദ്ദേശിച്ചു.
മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തട്ടിപ്പുകാര്‍
ഈ വര്‍ഷം തട്ടിപ്പുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 37% വര്‍ധനവുണ്ടാകുമെന്ന് ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ (ബി പി എഫ് ഐ) ഫ്രാഡ്‌സ്മാര്‍ട്ട് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ (എ ടി എം ഉള്‍പ്പെടെ) 14.5 മില്യണ്‍ യൂറോയാണ് അടിച്ചുമാറ്റിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.5% വര്‍ധനവാണിത്. 2017ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.
കാര്‍ഡ് നിലവിലില്ല എന്ന സന്ദേശത്തിലൂടെയാണ് ഓണ്‍ലൈന്‍ കാര്‍ഡ് തട്ടിപ്പുകളുടെ ഭൂരിഭാഗവും നടക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.അപഹരിക്കപ്പെട്ട കാര്‍ഡ് തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ തട്ടിപ്പുകാര്‍ കൈവശപ്പെടുത്തുന്നത്.
പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് കാര്‍ഡ് തട്ടിപ്പുകള്‍ മടങ്ങിയെന്ന് ബി പി എഫ് ഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി നിയാം ഡാവന്‍പോര്‍ട്ട് പറഞ്ഞു.2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണിതെന്ന് ഡാവന്‍പോര്‍ട്ട് പറഞ്ഞു.
തട്ടിപ്പുകാര്‍ വളരെ അപ്ഡേറ്റഡാണ്… കരുതിരിക്കണം
തട്ടിപ്പുകാര്‍ അവരുടെ അവരുടെ തന്ത്രങ്ങളും ഉപകരണങ്ങളുമെല്ലാം തുടര്‍ച്ചയായി അപ് ഡേറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ കരുതിയിരിക്കണമെന്ന്.
ഡാവന്‍പോര്‍ട്ട് പറഞ്ഞു. സ്‌കാം ടെക്സ്റ്റുകള്‍, ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍ എന്നിവയ്‌ക്കൊപ്പം, വ്യക്തിഗത ,സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്‌കാമര്‍മാര്‍ നിരവധി സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ മാത്രം 46% വര്‍ധനയാണുണ്ടായിട്ടുള്ളത്. ഉപഭോക്താക്കള്‍ പണവും കാര്‍ഡ് വിവരങ്ങളും നല്‍കുന്നതിന് മുമ്പ് വളരെ ആലോചിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു..