ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനുമായി യാതോരുവിധ ബന്ധവുമുണ്ടാകില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രക്‌സിറ്റില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് ഋഷി സുനക് പറഞ്ഞു. ബര്‍മിംഗ്ഹാമില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി (സി.ബി.ഐ.) വാര്‍ഷിക സമ്മേളനത്തില്‍ നവീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കില്ലെന്ന് വിശദീകരിച്ചത്.
/sathyam/media/post_attachments/7Mze7l7B92qpHQ1qC8Fb.jpg)
ബ്രക്‌സിറ്റിന് നേട്ടങ്ങള്‍ നല്‍കാന്‍ കഴിയും. രാജ്യത്തിന് വലിയ നേട്ടങ്ങളും അവസരങ്ങളും ഇതിനകം അത് നല്‍കുന്നുണ്ട്. അതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളനുസരിക്കുന്ന രാജ്യങ്ങളുമായി ഒരു ബന്ധവും യു കെയ്ക്കുണ്ടാവുകയില്ലെന്നും സുനക് പറഞ്ഞു.അനധികൃത കുടിയേറ്റത്തെ കര്‍ശനമായി നേരിടും. സ്‌കില്‍് എമിഗ്രേഷനെ പ്രോല്‍സാഹിപ്പിക്കുമെന്നും വ്യക്തമാക്കി
യു.കെയെ നവീകരണത്തിന്റെ യഥാര്‍ഥ ദ്വീപാക്കുന്നതിനാണ് ലക്ഷ്യമെന്ന് സുനക് പറഞ്ഞു. അതിന് ഏറ്റവും മികച്ചവയെയും ഏറ്റവും തിളക്കമുള്ളവയേയും ആകര്‍ഷിക്കേണ്ടതുണ്ട്.സംരംഭകരേയും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരേയും ഇങ്ങോട്ടേയ്ക്കെത്തിക്കുന്നതിന് ഏറ്റവും ആകര്‍ഷകമായ വിസ വ്യവസ്ഥകളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) മേഖലയെ നന്നായി പ്രോല്‍സാഹിപ്പിക്കും. ലോകത്തിലെ ഏറ്റവും മികച്ച എ ഐ പ്രതിഭകള്‍ അമേരിക്കയിലേക്കോ ചൈനയിലേക്കോ പോകുന്നതിനെ അനുവദിക്കില്ല.
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വിവാദമായ റുവാണ്ട നയത്തെ പിന്തുണയ്ക്കുന്നയാളാണ്സുനക്. ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടുകളില്‍ യുകെയില്‍ എത്തുന്ന അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് മാറ്റുന്നതായിരുന്നു ഈ നയം.യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഏറെ വിവാദം സൃഷ്ടിച്ച ഈ നയം ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.
ഇമിഗ്രേഷന്‍ സംബന്ധിച്ച പുതിയ കരാര്‍ ഉണ്ടാകണമെന്ന് സുനകിന്റെ മുമ്പ് സംസാരിച്ച സി.ബി.ഐ. ഡയറക്ടര്‍ ടോണി ഡാങ്കര്‍ അഭിപ്രായപ്പെട്ടു.യു.കെ.യില്‍ ജോലി ചെയ്യുന്നതിനായി നിശ്ചിത ടേം വിസയില്‍ സാമ്പത്തിക കുടിയേറ്റം അനുവദിക്കുന്നതായിരിക്കും കരാറെന്നും അദ്ദേഹം വിശദീകരിച്ചു.