അയോവ ജി ഓ പി കോക്കസിൽ ട്രംപിനെക്കാൾ പിന്തുണ ഡിസാന്റിസിനെന്നു സർവ്വേ 

author-image
athira kk
New Update

ന്യൂയോർക്ക് : യുഎസ് ദേശീയ തിരഞ്ഞെടുപ്പുകളിൽ പോർക്കള സംസ്ഥാനങ്ങളിൽ ഒന്നാവുന്ന അയോവയിൽ റിപ്പബ്ലിക്കൻ പാർട്ടി കോക്കസ് ഡൊണാൾഡ് ട്രംപിനെ തള്ളിക്കളയുന്നു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസിനാണ് അവിടെ മുൻതൂക്കമെന്ന് നെയ്‌ബർഹുഡ് റിസർച്ച് ആൻഡ് മീഡിയ നടത്തിയ സർവേയിൽ കണ്ടെത്തി.

Advertisment

publive-image

ഡിസാന്റിസിനെ (44) കോക്കസുകളിൽ പങ്കെടുക്കുന്ന 32% പേർ പ്രഥമ സ്ഥാനാർത്ഥിയായി കാണുമ്പോൾ ട്രംപിന്റെ (76) പിന്തുണ 30% ആണ്. ജൂണിൽ ട്രംപ് ഇതേ സർവേയിൽ 38% നേടിയപ്പോൾ ഡിസാന്റിസിനു ലഭിച്ചത് 17% ആയിരുന്നു. അതിനു മുൻപ് നവംബറിൽ ട്രംപിന് 56%, ഡിസാന്റിസിനു 12% എന്നായിരുന്നു നില.

ഡിസാന്റിസിന്റെ പിന്തുണ മൂന്നിരട്ടിയോളം കുതിച്ചു കയറിയെന്നു സർവ്വേ നടത്തിയ ഗ്രൂപ്പിന്റെ റിക്ക് ഷാഫ്റ്റൺ ചൂണ്ടിക്കാട്ടുന്നു. തീരുമാനം എടുക്കാത്ത 30% ഉണ്ട്. മറ്റൊരു സ്ഥാനാർഥിയും 10% കടന്നില്ല. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ കൂടെയുള്ളത് 3% ആണ്. യുഎന്നിലെ മുൻ പ്രതിനിധി നിക്കി ഹേലി, ഗവർണർമാരായ കിം റെയ്‌നോൾഡ്‌സ് (അയോവ), ക്രിസ്റ്റി നോയം (സൗത്ത് ഡക്കോട്ട), മുൻ ഹൗസിംഗ് സെക്രട്ടറി ബെൻ കാഴ്സൺ ഇവർക്കൊക്കെ കിട്ടുന്നത് വെറും ഒരു ശതമാനം.

രണ്ടാം മുൻഗണനാ വോട്ടുകളിൽ 48% ഡിസാന്റിസ് നേടിയപ്പോൾ ട്രംപിനു 42% കിട്ടി. പെൻസിനു 6%, നോയമിന് 3%. മൂന്നാം തവണ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് നവംബർ 15നു പ്രഖ്യാപിച്ച ട്രംപിന് എതിരെ വർധിച്ചു വരുന്ന അസംതൃപ്തി സർവേയിൽ നിഴലിക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം മോണിംഗ് കൺസൾട്ട്/പൊളിറ്റിക്കോ സർവേയിൽ ട്രംപ് ഒരു കാരണവശാലും മത്സരിക്കരുതെന്നു തീർത്തു പറഞ്ഞ 53% ഉണ്ടായിരുന്നു. 65% പറഞ്ഞതു ട്രംപ് 'ഒരു പക്ഷെ' മത്സരിക്കാം എന്നാണ്.

അടുത്തിടെ പുറത്തു വന്ന യുവ്ഗവ് ദേശീയ പോളിംഗിൽ ഡിസാന്റിസിനു  ട്രംപിന്റെ മേൽ 7% ലീഡ് കണ്ടു. 2024 ചിന്താവിഷയമായ ശേഷം ഡിസാന്റിസ് മുന്നിലെത്തുന്ന ആദ്യത്തെ പോളിംഗ്. അദ്ദേഹം 42%, ട്രംപ് 35% എന്നതായിരുന്നു നില.

Advertisment