മാസ്‌കും സാമൂഹ്യ അകലവും കൊണ്ട് ദീർഘകാല കോവിഡിനു പ്രതിരോധം തീർക്കണമെന്നു നിർദേശം 

author-image
athira kk
New Update

ന്യൂയോർക്ക് : നീണ്ടു നിൽക്കുന്ന കോവിഡ് രോഗലക്ഷണങ്ങൾ  ഉണ്ടാകാൻ സാധ്യതയുള്ളവരുടെ സുരക്ഷയ്ക്കായി മാസ്‌കും സാമൂഹ്യ അകലവും പ്രോത്സാഹിപ്പിക്കണമെന്നു ആരോഗ്യ വകുപ്പ് നിയോഗിച്ച പഠനസമിതി നിർദേശിച്ചു. "ദീർഘകാല രോഗ ലക്ഷണങ്ങളിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കാൻ" ഈ ചട്ടങ്ങൾ നയമായി നടപ്പാക്കണം.

Advertisment

publive-image

കോഫോർമ എന്ന സ്വതന്ത്ര ഗവേഷണ ഏജൻസി നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങൾ ഉള്ളവർ, ശുശ്രൂഷിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിങ്ങനെ 60 ലേറെ ആളുകളോട് സംസാരിച്ചു തയ്യാറാക്കിയതാണ് റിപ്പോർട്ട്.

മാസ്‌ക് ധാരണം നിർബന്ധമല്ലെന്നും മറ്റുമുള്ള ഇളവുകൾ നീണ്ടു പോകുന്ന രോഗലക്ഷണങ്ങൾ ഉള്ളവരെ കഷ്ടത്തിലാക്കി എന്നു  റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണം നീക്കിയതു കൊണ്ട് പൊതു ഇടങ്ങളിൽ അവർക്കു സഞ്ചരിക്കാൻ തന്നെ വയ്യാതായി.

വീണ്ടും കോവിഡ് പിടിപെടും എന്ന ആശങ്ക കൊണ്ടുപൊതു ചടങ്ങുകൾ അവർ ഒഴിവാക്കുന്നു. കഠിന രോഗബാധയിൽ സഹിച്ച കഷ്ടപ്പാട് മൂലം അതിന്റെ ഭവിഷ്യത്തായി ഉണ്ടാവുന്ന രോഗാവസ്ഥ (പി ടി എസ് ഡി) പലർക്കും ഉണ്ടാവുന്നു.

മഹാമാരി ഒഴിഞ്ഞു പോയെന്നു പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകൂടം കഴിഞ്ഞയാഴ്ച കോവിഡ് പോരാട്ടത്തിനു $10 ബില്യൺ കൂടി കോൺഗ്രസിനോട് ചോദിച്ചു. അതിൽ $750 മില്യൺ വ്യക്തമായും നീണ്ടു നിൽക്കുന്ന കോവിഡ് ബാധിച്ചവർക്കാണ്.

മാസ്‌ക് നിർബന്ധമാക്കാൻ റിപ്പോർട്ടിൽ നിര്ദേശിച്ചിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അനുഭവസ്ഥരുമായി സംസാരിച്ചുള്ള പഠനമാണിത്.

Advertisment