ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡിലെ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി നിക്കിഹേലി

author-image
athira kk
New Update

ലാസ് വേഗസ് : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചന നല്‍കി നിക്കിഹേലി. നവംബര്‍ 19ന് ലാസ് വേഗസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷീക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നല്‍കിയത്.

Advertisment

publive-image

മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേര്‍ എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കികാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി.

ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. വളരെ നിര്‍ണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.ഡൊണാള്‍ഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി 6ല്‍ നടക്കുന്ന കലാപത്തില്‍ കറപറ്റാതിരിക്കുന്നതിന് ഹേലിക്ക് കഴിഞ്ഞത് ഒരു പക്ഷേ തക്കസമയത്ത് പുറത്തു പോയതുകൊണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. നിക്കിഹേലി സ്ഥാനാര്‍ത്ഥിയാകുമോ എന്ന് അറിയണമെങ്കില്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.

Advertisment