Advertisment

കുട്ടികളില്‍ ബാധിക്കുന്ന ആര്‍ എസ് വി വൈറസ് അയര്‍ലണ്ടിലും വ്യാപിക്കുന്നു

author-image
athira kk
New Update

ഡബ്ലിന്‍ : സമീപകാലത്തായി റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസിന്റെ കേസുകള്‍ അയര്‍ലണ്ടിലും വ്യാപകമായി പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍.മുമ്പ് കൊച്ചു കുഞ്ഞുങ്ങളെ വളരെ ദോഷകരമായി ബാധിച്ചിരുന്നു ഈ വൈറസ് അടുത്തകാലത്തായി മുതിര്‍ന്നവരിലും ഉയര്‍ന്ന അപകടസാധ്യതയുണ്ടാക്കുന്നുണ്ട്.

Advertisment

publive-image

65 വയസ്സിനു മുകളിലുള്ളവരിലാണ് ഇത് പ്രശ്നമാകുന്നത്.കോവിഡായിരിക്കാം ഇതിന് കാരണമെന്ന സംശയമുണ്ട്.ഈ വര്‍ഷം രോഗവ്യാപനം കൂടിയതിന്റെ കാരണം ആരോഗ്യ വിദഗ്ധര്‍ക്ക് ഇതുവരെ വ്യക്തമായിട്ടില്ല.കോവിഡുമായി ഇതിന് ബന്ധമുണ്ടാകാമെന്നും കരുതുന്നുണ്ട്. ആര്‍ എസ് വി ബാധയുടെ സീസണില്‍ മാറ്റം വന്നെന്നും ചില ഗവേഷണങ്ങള്‍ കാണിക്കുന്നു.

യു എസില്‍ ശരാശരി ഒരു വര്‍ഷം 60,000 കൊച്ചുകുട്ടികളെയാണ് ആര്‍ എസ് വി ആശുപത്രിയിലെത്തിക്കുന്നത്.വര്‍ദ്ധിച്ചുവരുന്ന ആര്‍ എസ് വി കേസുകളുടെ എണ്ണത്തെക്കുറിച്ച് എച്ച്എസ്ഇ ആശങ്ക അറിയിച്ചിരുന്നു.

ആര്‍ എസ് വിയ്ക്കെതിരെ വാക്സിനുകള്‍ വികസിച്ചു വരുന്നതേയുള്ളു.ഇനിയും ഒന്നും അംഗീകരിച്ചിട്ടില്ല.അതിനാല്‍ പ്രതിരോധ നടപടികളാണ് അണുബാധ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന് കണക്റ്റിക്കട്ട് സര്‍വകലാശാലയിലെ ഫാര്‍മസി പ്രാക്ടീസ് ക്ലിനിക്കല്‍ പ്രൊഫസര്‍ ജെന്നിഫര്‍ ജിറോട്ടോ പറയുന്നു.

റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ്

രാജ്യ വ്യാപകമായി പ്രതിവര്‍ഷം 5 വയസ്സിന് താഴെയുള്ള 2 മില്യണ്‍ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ,ആര്‍ എന്‍ എ റസ്പിറേറ്ററി വൈറസാണ് ആര്‍ എസ് വി. രണ്ടു വയസ്സുള്ളവരാണ് ഏറ്റവും അധികം രോഗബാധിതര്‍. ഇന്‍ഫ്ളുവന്‍സ പോലെ, യു.എസിലെ മിക്ക പ്രദേശങ്ങളിലും സാധാരണയായി നവംബര്‍ മുതല്‍ മാര്‍ച്ച് വരെ രോഗം കാണാറുണ്ട്.

അപകടസാധ്യതയേറെ പിഞ്ചു കുഞ്ഞുങ്ങളില്‍

ചുമ, മൂക്കൊലിപ്പ്, പനി തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമേ മുതിര്‍ന്നവരില്‍ ഈ വൈറസ് ഉണ്ടാക്കിയിരുന്നുള്ളു.എന്നാല്‍ ചെറിയ കുട്ടികളില്‍ ശ്വാസം മുട്ടല്‍, വിശപ്പുകുറയല്‍ എന്നിവയും സര്‍വ്വ സാധാരണമാണ്.

6 മാസത്തില്‍ താഴെ പ്രായമുള്ളവര്‍, അകാലത്തില്‍ ജനിച്ചവര്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ വൈറസ് ബാധ ഗുരുതരമായ സ്ഥിതിയുണ്ടാക്കും.ഒരു വര്‍ഷം ശരാശരി 250 കുട്ടികള്‍ ഈ രോഗം മൂലം മരിക്കുന്നതായി യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.ആര്‍എസ് വി ബാധിച്ച 6 മാസത്തില്‍ താഴെയുള്ള ശിശുക്കളില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ പേര്‍ക്ക് ആശുപത്രിവാസവും വേണ്ടി വരുന്നുണ്ട്.

വൈറസ് ബാധ ഇങ്ങനെ

ശ്വാസകോശത്തിലെ ചെറിയ സഞ്ചികളിലെ ഉപരിതല കോശങ്ങളെ ബാധിക്കുകയും നശിപ്പിക്കുകയുമാണ് വൈറസ് ചെയ്യുന്നത്.ഈ പ്രദേശങ്ങളില്‍ മ്യൂക്കസ്, ദ്രാവകം എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതോടെ ശരീരം പ്രതികരിച്ചു തുടങ്ങും.മ്യൂക്കസ് അധികമാകുന്നതോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. കുഞ്ഞിന് ആവശ്യമായ ഓക്സിജന്‍ കിട്ടാതെയാകും.

ആര്‍ എസ് വി ന്യുമോണിയയ്ക്കും കാരണമാകുന്നുണ്ട്.അതോടെ ചില ശിശുക്കള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കും.ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുന്നതോടെ ആശുപത്രിയിലുമാകും.

രോഗ ബാധയുടെ കാരണങ്ങള്‍

ജലദോഷം, പനിയുമൊക്കെ ബാധിച്ചവര്‍ വൃത്തിയില്ലാത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴോ അവരുടെ മൂക്കളയില്‍ നിന്നോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് അണുബാധയുണ്ടാകുന്നത്.ചെറിയ കുട്ടികളും ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകളും ജലദോഷം ബാധിച്ചവര്‍ സുഖമാകുന്നതുവരെ അവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുന്നതാണ് നല്ലതെന്ന് എച്ച് എസ് ഇ യുടെ മുന്നറിയിപ്പില്‍ പറയുന്നു.

Advertisment