ഖത്തര്‍ : മനുഷ്യാവകാശ തര്‍ക്കത്തിനിടെ ജര്‍മ്മന്‍ ആഭ്യന്തര മന്ത്രിയും കായിക മന്ത്രിയുമായ നാന്‍സി ഫൈസര്‍ ഖത്തറിലെ ഖലിഫ ഇന്റര്‍നാഷണല്‍ സ്റേറഡിയത്തില്‍ ലോകകപ്പ് കാണാനെത്തി.
ആഭ്യന്തര മന്ത്രിയില്‍ നിന്നുള്ള പ്ളെയിന്‍ ടെക്സ്ററ് സ്റേററ്റ്മെന്റ് അനുസരിച്ച് മന്ത്രി നാന്‍സി ഫൈസര്‍ ഫിഫ നിരോധിച്ച "വണ്‍ ലവ്" ആംബാന്‍ഡ് ധരിച്ചാണ് മല്‍സരം വീക്ഷിച്ചത്. ഫിഫയുടെ സമ്മര്‍ദ്ദത്തില്‍ ഡിഎഫ്ബി ടീം ചെയ്യാന്‍ ധൈര്യപ്പെടാത്തത് മന്ത്രി നാന്‍സി ഫൈസര്‍ ഖത്തറില്‍ ചെയ്തു: അവര്‍ സ്റേറഡിയത്തില്‍ "വണ്‍ ലവ്" ബാന്‍ഡേജ് ധരിച്ച് മുഴുവന്‍സമയവും കളി ആസ്വദിച്ചു.
അവര്‍ ഷെയ്ഖുകളുടെ ഇടയിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ അടുത്തും ഇരിക്കുമ്പോള്‍ പോലും അവര്‍ക്ക് ഒരു വിലക്കും ലഭിച്ചില്ല.അവരുടെ ഇടതു കൈത്തണ്ടയിലാണ് ബാന്‍ഡ് കെട്ടിയിരുന്നത്. മൈതാനത്ത് "വണ്‍ ലവ്" ആംബാന്‍ഡ് ധരിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഫിഫ ബോസ് ജര്‍മ്മന്‍ ടീമിനെ ഭീഷണിപ്പെടുത്തിയിരുന്നു.