New Update
ന്യൂയോര്‍ക്ക്: ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ ഗൂഗ്ളും കൂട്ടപ്പിരിച്ചുവിടലിനു തയാറെടുക്കുന്നു. ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് പതിനായിരത്തിലധികം ജീവനക്കാരെ ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.
Advertisment
ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും റാങ്കിങ് നല്‍കി, കുറഞ്ഞ റാങ്കുള്ളവരെ ആയിരിക്കും ഒഴിവാക്കുക.
അടുത്ത വര്‍ഷം ആദ്യം തന്നെ ഇതു സംബന്ധിച്ച അന്തിമ നടപടികള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.