ബര്‍ലിന്‍: ജര്‍മ്മനിയിലെ പണപ്പെരുപ്പം 70 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 10.4 ശതമാനത്തിലെത്തി, 1951 ന് ശേഷമുള്ള ഉപഭോക്തൃ വിലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു. റഷ്യയുടെ ഉൈ്രകന്‍ അധിനിവേശത്തെ തുടര്‍ന്ന്ാ രണ്ട് വര്‍ഷത്തോളമായി വില കുത്തനെ ഉയരുകയാണ്.
/sathyam/media/post_attachments/g5QmavhhBxn5zKJCxg7Z.jpg)
അതുകൊണ്ടുതന്നെ സമീപ മാസങ്ങളില്‍ ജര്‍മ്മനിയിലെ ജീവിതച്ചെലവ് അതിവേഗം ഉയര്‍ന്നു. ജര്‍മ്മനിയില്‍ എവിടെ നോക്കിയാലും വില കൂടുന്നതായി തോന്നുന്നു. എനര്‍ജി ബില്ലുകളുടെ ഭാരിച്ച ബാക്ക് പേയ്മെന്റുകള്‍ മുതല്‍ പലചരക്ക് സാധനങ്ങളുടെ വലിയ മാര്‍ക്ക്അപ്പുകള്‍ വരെ, ജീവിതച്ചെലവ് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. ഇത് ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിരിയ്ക്കയാണ്.
ഫെഡറല്‍ ഓഫീസ് ഓഫ് സ്ററാറ്റിസ്ററിക്സ് അനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകള്‍ 55 ശതമാനം വര്‍ദ്ധിച്ചു, അതേസമയം പലചരക്ക് സാധനങ്ങള്‍ 20 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളും 5.5 ശതമാനവും വര്‍ദ്ധിച്ചു. എന്നാല്‍ പുതിയ വര്‍ഷത്തില്‍ ഉയരുന്ന ട്രെന്‍ഡ് റിവേഴ്സലിലേക്ക് പോകുന്നുവെന്നാണ് സൂചനകള്‍ കാണിക്കുന്നത്.