Advertisment

ഇയു രാജ്യങ്ങളില്‍ വീടുവിലയും വാടകയും റെക്കോര്‍ഡായി

author-image
athira kk
New Update

ബ്രസല്‍സ്: 2022 ന്റെ രണ്ടാം പാദത്തിലും ഇയുവിലെ വാടകയും വീടിന്റെ വിലയും സ്ഥിരമായ വര്‍ദ്ധനവ് തുടരുന്നതായി യൂറോസ്ററാറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതനുസരിച്ച്, വാടക 1.7 ശതമാനം വര്‍ദ്ധിച്ചു, 2021 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 2022 രണ്ടാം പാദത്തില്‍ വീടുകളുടെ വില 9.9 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Advertisment

publive-image

2022~ന്റെ രണ്ടാം പാദത്തെ 2010~ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 19 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ വീടുകളുടെ വില വാടകയേക്കാള്‍ വര്‍ധിച്ചു. ജര്‍മനി, എസ്തോണിയ, ഹംഗറി, ലുക്സംബര്‍ഗ്, ലാത്വിയ, ലിത്വാനിയ, ചെക്ക് റിപ്പബ്ളിക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും ഉയര്‍ന്ന വീടുകളുടെ വില രേഖപ്പെടുത്തിയത്. 2010~നെ അപേക്ഷിച്ച് 2022~ന്റെ രണ്ടാം പാദത്തില്‍ രാജ്യങ്ങളിലെ വീടുകളുടെ വില ഇരട്ടിയിലധികം വര്‍ധിച്ചതായി ഡാറ്റ കാണിക്കുന്നു.

വാടകയെ സംബന്ധിച്ചിടത്തോളം, 2022~ന്റെ രണ്ടാം പാദത്തെ 2010~മായി താരതമ്യം ചെയ്യുമ്പോള്‍, 25 ഇയു അംഗരാജ്യങ്ങളില്‍ വില കൂടി. ജര്‍മനി, എസ്റേറാണിയ (214 ശതമാനം), ലിത്വാനിയ (139 ശതമാനം), അയര്‍ലന്‍ഡ് (82 ശതമാനം) എന്നിവിടങ്ങളിലാണ് വാടകയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്.

Advertisment