Advertisment

തുര്‍ക്കിയില്‍ ഭൂകമ്പം: 50 പേര്‍ക്ക് പരിക്ക്

author-image
athira kk
Nov 24, 2022 13:05 IST
New Update

അങ്കാറ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയയിലെ ഗോല്‍കയ നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. റിക്റ്റര്‍ സ്കെയ്ലില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Advertisment

publive-image

തലസ്ഥാനമായ അങ്കാറയിലും വന്‍നഗരമായ ഇസ്തംബുളിലും ഉള്‍പ്പെടെ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു. ആളുകള്‍ ഭീതിദരായി താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങി. ജനലില്‍, ബാല്‍ക്കണിവഴി ചാടിയവരാണ് പരിക്കേറ്റവരിലധികവും.

ചില കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. നവംബറില്‍ 800ഓളം പേര്‍ കൊല്ലപ്പെട്ട ഭൂകമ്പമുണ്ടായ ഭാഗങ്ങളില്‍തന്നെയാണ് ബുധനാഴ്ച ഭൂചലനമുണ്ടായത്.

1999 ആഗസ്ററില്‍ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയയില്‍ 17000 പേര്‍ കൊല്ലപ്പെട്ട വന്‍ ഭൂകമ്പമുണ്ടായിരുന്നു. മേഖലയിലെ 80 ശതമാനം കെട്ടിടങ്ങളില്‍ അതിന് ശേഷം പുനര്‍ നിര്‍മിച്ചവയാണ്.

Advertisment