Advertisment

പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന നഴ്സിനെതിരായ കേസില്‍ വിചാരണ തുടരുന്നു

author-image
athira kk
Updated On
New Update

ലണ്ടന്‍ : പിഞ്ചു കുഞ്ഞിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ വിചാരണ യു കെ കോടതിയില്‍ ഇന്നും തുടരും. പ്രതിയായ നഴ്സ് ലൂസി ലെറ്റ്ബി (32) ആണ്‍കുഞ്ഞിന് ഇന്‍സുലിന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഇരട്ടകളിലൊന്ന് മരിച്ചു. രണ്ടാമന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചിരുന്നു.

Advertisment

publive-image

2015 ഓഗസ്റ്റ് നാലിന് അര്‍ധരാത്രിയില്‍ ഇന്‍സുലിന്‍ നല്‍കി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമാം വിധം കുറയുകയും ചെയ്തത് പോഷകങ്ങളും പഞ്ചസാരയും ഉള്‍പ്പെടെയുള്ള പുതിയ ഇന്‍ട്രാവണസ് ഫീഡ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം.

ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലും 10 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹെയര്‍ഫോര്‍ഡില്‍ നിന്നുള്ള ഈ നഴ്സ്.

കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോ-നാറ്റല്‍ യൂണിറ്റില്‍ മാസം തികയാതെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ പരിചരണം സംബന്ധിച്ച് പ്രതിയ്ക്കൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് നഴ്സുമാരുടെ വിചാരണയാണ് ബുധനാഴ്ച നടന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നഴ്സുമാരായ ഷെല്ലി ടോംലിന്‍സ്, സോഫി എല്ലിസ്, ബെലിന്‍ഡ വില്യംസണ്‍ എന്നിവരുടെ മൊഴിയാണ് വീഡിയോ ലിങ്കിലൂടെ രേഖപ്പെടുത്തിയത്. 2015 ഓഗസ്റ്റില്‍ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്നു.എന്നാല്‍ മറ്റ് മൂന്ന് നഴ്സുമാരും ഇന്‍സുലിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയില്ലെന്ന് വ്യക്തമാക്കി.

Advertisment