ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിന്ന് യു എസ്, യൂറോപ്യന്‍ നഗരങ്ങളിലേക്ക് പുതിയതായി എയര്‍ ഇന്ത്യ പുതിയ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളാരംഭിക്കുന്നു.ന്യൂയോര്‍ക്ക്, മിലാന്‍, വിയന്ന, കോപ്പന്‍ഹേഗന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള പുതിയ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ കമ്പനിയുടെ ശ്രദ്ധേയമായ ചുവടുവയ്പ്പാകുമെന്നാണ് കരുതുന്നത്.
പുതിയ മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് 2023 ഫെബ്രുവരി 14ന് ആരംഭിക്കും. ബി 777200എല്‍ ആര്‍ വിമാനമായിരിക്കും ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസവും സര്‍വീസ് നടത്തുക.ഈ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതോടെ, യൂറോപ്പിലെ ഏഴു നഗരങ്ങളിലേക്കും എയര്‍ ഇന്ത്യാ വിമാനങ്ങളുണ്ടാകും. 79 പ്രതിവാര നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളാണ് സര്‍വ്വീസ് നടത്തുക.യുകെയിലേയ്ക്ക് 48,യൂറോപ്പിലേയ്ക്ക് 31 എന്നിങ്ങനെയും ഫ്ളൈറ്റുകളുണ്ടാകും.
മുംബൈയെ ന്യൂയോര്‍ക്ക്, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുമായി ബന്ധിപ്പിച്ചും ഡല്‍ഹിയെ കോപ്പന്‍ഹേഗന്‍, മിലാന്‍, വിയന്ന എന്നിവയുമായി ബന്ധിപ്പിച്ചും പുതിയ നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളാരംഭിക്കുമെന്നും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിമാനങ്ങള്‍ പുതിയതായി വാടകയ്‌ക്കെടുത്തും നിലവിലുള്ള വിമാനങ്ങള്‍ സജീവമാക്കിയും പുരോഗതി കൈവരിക്കാനാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ സി ഇ ഒ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എയര്‍ ഇന്ത്യയുടെ നിലവിലെ പ്രതിദിന സര്‍വീസായ നെവാര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടിലേക്കുള്ള 4 പ്രതിവാര ഫ്ളൈറ്റുകള്‍ക്ക് പുറമേയാണിത്.ഇതോടെ ഇന്ത്യ-യു എസ് സര്‍വ്വീസുകളുടെ എണ്ണം ആഴ്ചയില്‍ 47 നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകളാകും.
ഡല്‍ഹി-മിലാന്‍ റൂട്ടില്‍ നാല് പുതിയ പ്രതിവാര ഫ്ളൈറ്റുകള്‍ ഫെബ്രുവരി ഒന്നു മുതലും ഡല്‍ഹി-വിയന്ന, ഡല്‍ഹി-കോപ്പന്‍ഹേഗന്‍ സര്‍വ്വീസുകള്‍ ആഴ്ചയില്‍ മൂന്ന് തവണയും യഥാക്രമം ഫെബ്രുവരി 18,മാര്‍ച്ച് ഒന്ന് തീയതികളില്‍ ആരംഭിക്കും.
മുംബൈ-പാരീസ് റൂട്ടില്‍ മൂന്ന് പുതിയ പ്രതിവാര ഫ്ളൈറ്റുകളുണ്ടാകും.മുംബൈ-ഫ്രാങ്ക്ഫര്‍ട്ടില്‍ നാല് പുതിയ പ്രതിവാര ഫ്ളൈറ്റുകളും പ്ലാന്‍ ചെയയ്യുന്നുണ്ട്. 18 ബിസിനസ് ക്ലാസും 238 ഇക്കണോമി ക്ലാസ് സീറ്റുകളുമുള്ള എയര്‍ ഇന്ത്യയുടെ ബി 7878 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വ്വീസ് നടത്തുക.എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച ഷെഡ്യൂള്‍ തീരുമാനിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.