Advertisment

പഴുതുകള്‍ അടയ്ക്കണം….നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് ഡെയ്ലില്‍ ടി ഡിമാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : കുടിയൊഴിപ്പിക്കല്‍ നിരോധനം നിലവില്‍ വന്നിട്ടും വാടകക്കാരെ ഇറക്കിവിട്ട് ഭൂഉടമകള്‍. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഭൂഉടമകള്‍ വാടകക്കാരെ കുടിയൊഴിപ്പിക്കുന്നത്. വില്‍പ്പനയ്ക്കായി വാടകക്കാരെ ഒഴിവാക്കാമെന്ന റെസിഡന്‍ഷ്യല്‍ ടെനന്‍സി നിയമത്തിലെ സെക്ഷന്‍ 35 എയിലെ വ്യവസ്ഥകളാണ് നിയമപരമായ പഴുതു നല്‍കുന്നത്.ഒക്ടോബറിലാണ് ഏപ്രില്‍ 1 വരെ കുടിയൊഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടയില്‍ വാടകക്കാരെ സഹായിക്കുന്നതിനായിരുന്നു ഇത്.

Advertisment

publive-image Eviction notice in the post

ലേബറിന്റെ ഇവാന ബാസിക് ഉള്‍പ്പടെ രണ്ട് ടിഡിമാരാണ് നിയമത്തിലെ പോരായ്മകള്‍ പാര്‍ലമെന്റില്‍ അക്കമിട്ടു നിരത്തി.കില്‍മൈന്‍ഹാമില്‍ 35 കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണെന്ന് ഇവാന ബാസിക് ടി ഡി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഉത്തരവ് വകവെയ്ക്കാതെ റാത്മിന്‍സിലെ 20 അപ്പാര്‍ട്ടുമെന്റുകളിലെ വാടകക്കാരെയും കുടിയൊഴിപ്പിക്കുകയാണ്.പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണം.വ്സതുവില്‍ക്കാന്‍ പോവുകയാണെന്ന വാദമാണ് ഭൂഉടമസ്ഥര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

ഭവനരഹിതരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് പറഞ്ഞു. വാടകക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ടി ഡി പറഞ്ഞു.കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ ഡെയ്ലിന്റെ ഗ്യാലറിയിലുണ്ട്. തെരവിലാകുമോയെന്ന പേടി മൂലമാണ് അവര്‍ ഇവിടെ വന്നിരിക്കുന്നതെന്നും ടി ഡി പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ഭവന പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. നിയമത്തിലെ പഴുതുകള്‍ പരിഹരിക്കാനാകുമോയെന്ന് നോക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Advertisment