ജര്‍മ്മനി ഇന്ത്യക്കാര്‍ക്കായി ഷെങ്കന്‍ ഹ്രസ്വകാല വിസ നിയമങ്ങളില്‍ ഇളവ് വരുത്തി

author-image
athira kk
New Update

ബര്‍ലിന്‍: ഇന്ത്യന്‍ അപേക്ഷകര്‍ക്കായി ജര്‍മ്മനി ഷെങ്കന്‍ ഹ്രസ്വകാല വിസ നിയമങ്ങളില്‍ ഇളവ് വരുത്തി. ജര്‍മ്മന്‍ വിസ ഷെങ്കന്‍ ഹ്രസ്വകാല വിസകളുടെ പ്രോസസ്സിംഗ് സെന്റര്‍ മുംബൈയില്‍ കേന്ദ്രീകൃതമായതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടൂറിസ്ററ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ ഇളവ് നിയമങ്ങള്‍ക്ക് വിധേയമാകുമെന്ന് ജര്‍മ്മന്‍ അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകള്‍ അനുസരിച്ച്, അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ, ഢഎട ഗ്ളോബല്‍ നടത്തുന്ന രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും, കൂടാതെ, അപേക്ഷകരുടെ ഹോം ടൗണിനോട് ഏറ്റവും അടുത്തുള്ള ഒരു അപേക്ഷാ കേന്ദ്രം പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകള്‍ക്കായി അവര്‍ക്ക് മറ്റ് ഇന്ത്യന്‍ പ്രധാന നഗരങ്ങളില്‍ പരിശോധിക്കാം, ഇതാവട്ടെ എല്ലാവര്‍ക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.

അപേക്ഷകരുടെ താമസസ്ഥലം പരിഗണിക്കാതെ തന്നെ ഇന്ത്യയിലുടനീളമുള്ള ഢഎട ഗ്ളോബല്‍ നടത്തുന്ന എല്ലാ വിസ അപേക്ഷാ കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും കഴിയും. നിങ്ങളുടെ മാതൃനഗരത്തിന് ഏറ്റവും അടുത്തുള്ള ആപ്ളിക്കേഷന്‍ സെന്റര്‍ ഇതിനകം തന്നെ പൂര്‍ണ്ണമായി ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍, മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലൊന്നില്‍ ലഭ്യമായ അപ്പോയിന്റ്മെന്റ് സ്ളോട്ടുകള്‍ക്കായി പരിശോധിക്കാന്‍ മടിക്കേണ്ടതില്ല, എന്നും ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകള്‍ അതായത് കോണ്‍സുലേറ്റുകള്‍ അറിയിച്ചു.

തൊഴില്‍, വിദ്യാര്‍ത്ഥി അല്ലെങ്കില്‍ കുടുംബ പുനരൈക്യ/റീയൂണിയന്‍ വിസകള്‍ പോലുള്ള ദേശീയ വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിയമങ്ങളിലെ ഇളവ് ബാധകമല്ലെന്നും ഊന്നിപ്പറയുന്നു.

വിസ~ഉദാരവല്‍ക്കരണ കരാറിലോ വിസയില്ലാതെ ജര്‍മ്മനിയിലേക്ക് പ്രവേശിക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന മറ്റേതെങ്കിലും ഉഭയകക്ഷി കരാറിലോ രാജ്യം എത്തിയിട്ടില്ലാത്തതിനാല്‍, യാത്രാ ആവശ്യങ്ങള്‍ക്കായി ജര്‍മ്മനിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും വിസ ലഭിക്കേണ്ടതുണ്ട്.

ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി 180 ദിവസത്തിനുള്ളില്‍ 90 ദിവസം വരെ തങ്ങുന്നതിന് ഷെങ്കന്‍ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും യാത്ര ചെയ്യാന്‍ ഒരു ഷെങ്കന്‍ വിസ ഉടമകളെ അനുവദിക്കുന്നുണ്ട്.
ഒരു ഷെങ്കന്‍ വിസയ്ക്കുള്ള അപേക്ഷ യാത്രയ്ക്ക് മൂന്ന് മാസം മുമ്പ് സമര്‍പ്പിക്കാം, കൂടാതെ അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കണം.

ഒരു ജര്‍മ്മന്‍ സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ വിസ അപേക്ഷാ ഫോം സമര്‍പ്പിക്കണം, അതില്‍ നിലവിലെ വിവരങ്ങളും രണ്ട് സമീപകാല ഫോട്ടോകളും സാധുവായ പാസ്പോര്‍ട്ടും ഉള്‍പ്പെടുന്നു, അത് ഷെങ്കനില്‍ ആസൂത്രണം ചെയ്ത താമസത്തിന് അപ്പുറം മൂന്ന് മാസത്തേക്ക് കൂടി സാധുതയുള്ളതായിരിക്കണം.

മുകളില്‍ സൂചിപ്പിച്ച രേഖകള്‍ കൂടാതെ, എല്ലാ അപേക്ഷകരും അവരുടെ അപേക്ഷയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് ട്രിപ്പ് യാത്രാ റിസര്‍വേഷന്‍, സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവ്, താമസത്തിന്റെ തെളിവ്, ക്ഷണക്കത്ത് എന്നിവയും സമര്‍പ്പിക്കണം.തൊഴില്‍ നിലയെ ആശ്രയിച്ച്, അപേക്ഷകരോട് അധിക രേഖകളും ആവശ്യപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ ആവശ്യമുള്ള എല്ലാ രേഖകളും കൃത്യമായും നല്‍കിയെങ്കില്‍ മാത്രമേ ഷെങ്കന്‍ വിസാ അനുവദിയ്ക്കുകയുള്ളു എന്ന കാര്യം മറക്കാതിരിയ്ക്കുക.

Advertisment