ബീജിങ്: ചൈനയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പുതിയ തരംഗത്തിലെ റെക്കോഡ് ഉയരത്തില്‍. ബുധനാഴ്ച മാത്രം 31,454 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണളൊന്നുമില്ല.
ആറു മാസത്തിനുശേഷം കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാകുന്നുണ്ടെങ്കിലും ആരോഗ്യമാണ് പ്രധാനമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
ഇതിനിടെ ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചുനല്‍കുന്ന ഷെങ്ഷൗവിലെ ഫാക്ടറിയില്‍ ലോക്ക്ഡൗണ്‍ കാരണം ഉഠലെടുത്ത തൊഴില്‍പ്രശ്നം സംഘര്‍ഷത്തില്‍ വരെയെത്തി. ഇവിടെ 20,000ത്തിലേറെ പേര്‍ ജോലിയെടുക്കുന്നു. പുതിയ സാഹചര്യത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതും പരിഗണിക്കുന്നു.