Advertisment

തടവുകാരെ കൈമാറാന്‍ റഷ്യ ~ യുക്രെയ്ന്‍ കരാര്‍

author-image
athira kk
New Update

കീവ്: പരസ്പരം തടവുകാരുടെ കൈമാറ്റം ചെയ്യുന്നതിന് റഷ്യയും യുക്രെയ്നും തമ്മില്‍ ധാരണയിലെത്തി. യു.എ.ഇയിലെ അബുദാബിയില്‍ വച്ചായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ച. യു.എ.ഇ തന്നെയാണ് മധ്യസ്ഥത വഹിച്ചത്.

Advertisment

publive-image

റഷ്യയുടെ അമോണിയ കയറ്റുമതിക്ക് അനുമതിനല്‍കുന്നതും ചര്‍ച്ചയില്‍ വിഷയമായി. ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് റഷ്യ അമോണിയ കയറ്റുമതി ചെയ്യുന്നത് യുക്രെയ്നിലൂടെയുള്ള പൈപ്പ് ലൈന്‍ വഴിയാണ്. ഇത് തടസ്സപ്പെടുത്താതിരിക്കാനാണ് ധാരണ.

നേരത്തെ യു.എന്നിന്റെയും തുര്‍ക്കിയയുടെയും മധ്യസ്ഥതയില്‍ യുക്രെയ്നില്‍നിന്ന് ധാന്യത്തിന്റെയും വളത്തിന്റെയും കയറ്റുമതിക്ക് അനുമതി നല്‍കിയിരുന്നു.

Advertisment