Advertisment

യൂറോപ്പിലെ വിപ്രോ ജീവനക്കാര്‍ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

author-image
athira kk
New Update

ബ്രസല്‍സ് : യൂറോപ്പിലെ 30,000ത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് യൂണിയനില്‍ ചേരാന്‍ അനുവാദം നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് വിപ്രോ. ഇത്തരം തീരുമാനമെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി മാറിയിരിക്കുകയാണ് വിപ്രോ. യൂറോപ്യന്‍ വര്‍ക്ക്സ് കൗണ്‍സില്‍ (ഇ ഡബ്ല്യു സി) സ്ഥാപിക്കാനുള്ള കരാറില്‍ ജീവനക്കാരുടെ പ്രതിനിധികളും കമ്പനിയും ഒപ്പിട്ടു.

Advertisment

publive-image

നെതര്‍ലാന്‍ഡ്‌സ്, അയര്‍ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ പ്രതിനിധികളുമായി കരാര്‍ ചര്‍ച്ച ചെയ്തതായി കമ്പനി അറിയിച്ചു.

യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് 2019 ല്‍ വിപ്രോ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ അഭ്യര്‍ത്ഥനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് യൂറോപ്പിലെ ഒരു റെഗുലേറ്ററി ആവശ്യകതയാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് വിപ്രോ തീരുമാനമെന്നാണ് സൂചന.

യൂറോപ്യന്‍ തൊഴില്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിലേക്കുള്ള ചുവടുവയ്പാണിതെന്ന് വിപ്രോയുടെ യൂറോപ്പ് വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും സി എച്ച് ആര്‍ ഒയുമായ ദീപക് പരിജ പറഞ്ഞു.

യൂറോപ്പിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ കമ്പനി 136 കോടി രൂപ ചെലവിട്ടിരുന്നു.

Advertisment