Advertisment

ഇന്‍ഡിഗോ യൂറോപ്പിലേക്ക് 19 പുതിയ കണക്ഷന്‍ ഫ്ളൈറ്റുകള്‍ തുടങ്ങി

author-image
athira kk
New Update

ന്യൂഡെല്‍ഹി : സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ യൂറോപ്പിലേക്ക് 19 പുതിയ കണക്ഷന്‍ ഫ്ളൈറ്റുകള്‍ ആരംഭിച്ചു.തുര്‍ക്കി എയര്‍ലൈന്‍സുമായി ചേര്‍ന്ന് രൂപം നല്‍കിയ കോഡ്ഷെയര്‍ കരാര്‍ പ്രകാരമാണ് പുതിയ സര്‍വ്വീസുകള്‍.

Advertisment

publive-image

കോഡ്ഷെയര്‍ കരാര്‍ അനുസരിച്ച് രണ്ട് കമ്പനികള്‍ക്കും അവരുടെ ഐഡന്റിഫിക്കേഷന്‍ കോഡുകളുപയോഗിച്ച് ഒരേ ഫ്ളൈറ്റുകള്‍ മാര്‍ക്കറ്റ് ചെയ്യാനാകും. ഇന്‍ഡിഗോ പോര്‍ച്ചുഗലിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കണക്റ്റിംഗ് ഫ്ളൈറ്റുകള്‍ നടത്തും. തുര്‍ക്കി എയര്‍ ലൈന്‍സ് മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്നത് കൊണ്ട്, ഇന്‍ഡിഗോ വിമാനങ്ങളുമായി അവയുടെ സര്‍വീസ് പങ്കിടാനാവും.

ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ പോര്‍ച്ചുഗലിലെ ലിസ്ബണിനെയും പോര്‍ട്ടോയെയും സ്വിറ്റ്സര്‍ലന്‍ഡിലെ ബേസല്‍, ജനീവ എന്നിവിടങ്ങളെയും തുര്‍ക്കി നഗരമായ ഇസ്താംബുള്‍ വഴിയാകും ബന്ധിപ്പിക്കുക .

ഈ പുതിയ റൂട്ടുകളും ഫ്രീക്വന്‍സികളും വരുന്ന അവധിക്കാലത്ത് ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പുതിയ ഓപ്ഷനുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളതെന്ന് എയര്‍ലൈനിന്റെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യ പുനരാരംഭിച്ചത്.

എയര്‍ സുവിധ/സെല്‍ഫ് ഡിക്ലറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കുന്നത് അവസാനിപ്പിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇത് ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്ന പുതിയ തീരുമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉണ്ടായേക്കുമെന്ന് എയര്‍ ലൈന്‍സ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നുണ്ട്.

Advertisment